പ്രിയ വാര്യര്‍ ഇനി ഗായിക; ആലാപനം രജിഷ വിജയന്‍ ചിത്രത്തിനായി

പ്രശസ്ത ഗായകനായ നരേഷ് അയ്യര്‍ക്ക് ഒപ്പമാണ് ചിത്രത്തില്‍ പ്രിയ പാടുന്നത്.

0

ഒരു അഡാര്‍ ലവ് എന്ന ആദ്യ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രശസ്തയായി പിന്നീട് ബോളിവുഡിലേക്ക് ചുവടുറപ്പിച്ച പ്രിയ വാര്യര്‍ ഗാനാലാപനത്തിലൂടെ തിരിച്ചു വരുന്നു. രജീഷ വിജയന്‍ നായികയായെത്തുന്ന ഫൈനല്‍സ് എന്ന സിനിമയിലൂടെയാണ് പ്രിയ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. പ്രശസ്ത ഗായകനായ നരേഷ് അയ്യര്‍ക്ക് ഒപ്പമാണ് ചിത്രത്തില്‍ പ്രിയ പാടുന്നത്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത ജൂണിന് ശേഷം രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റ് ആലീസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

നവാഗതനായ പി.ആര്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

You might also like

-