ഉത്തരപ്രദേശിൽ അഴിമതിയില്ല യോഗി മൂന്ന് മന്ത്രിമാരുടെ പേര്‍സണല്‍ സെക്രട്ടറിമാര്‍ കൈക്കൂലി കേസിൽ അറസ്റ്റില്‍
,ഖനന - എക്സൈസ് വകുപ്പ് മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍, വിദ്യഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേര്‍സണല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്. മൂവരും വിവിധ സര്‍ക്കാര്‍ കരാറുകള്‍ക്ക് പകരമായി പണം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ എ.ബി.പി ന്യൂസാണ് പുറത്തുവിട്ടത്
ലേകനൗ: തന്റെ ഭരണത്തിന് കിലഴി ഉത്തർപ്രദേശി അഴിമതിയുണ്ടാകില്ലെന്നും അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലന്നും പറഞ്ഞ യോഗി മന്ത്രിസഭയിലെ മുന്ന് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ കൈക്കൂലി കേസിൽ അറസ്റ്റിലായി
,ഖനന – എക്സൈസ് വകുപ്പ് മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍, വിദ്യഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേര്‍സണല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്.
മൂവരും വിവിധ സര്‍ക്കാര്‍ കരാറുകള്‍ക്ക് പകരമായി പണം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ എ.ബി.പി ന്യൂസാണ് പുറത്തുവിട്ടത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അനധികൃത ഖനി, പാഠപുസ്തകങ്ങളുടെ അച്ചടി എന്നിവയുടെ കരാറുകള്‍ക്കാണ് കൈക്കൂലി വാങ്ങിയത്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും കൈക്കൂലി വാങ്ങുന്നത് ഒളികാമറയില്‍ കുടുങ്ങിയിട്ടുണ്ട്. നൂറു ശതമാനം അഴിമതി രഹിത ഭരണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശ വാദങ്ങള്‍ക്കിടെയാണ് മന്ത്രിമാരുടെ സെക്രട്ടറിമാര്‍ തന്നെ ഒളികാമറയില്‍ കുടുങ്ങിയത്