“പനി ഒരു രോഗമല്ല നമ്മൾ അതില്‍ ചിലതിനെ പന്നിപ്പനിയെന്നോ പക്ഷിപ്പനിയെന്നോ മറ്റെന്തെങ്കിലും പേരോ ഒക്കെ വിളിക്കും.” – യോഗി പകർച്ച പനി ബാധിച്ചു യു പിയിൽ ഒൻപതുപേർ മരിച്ചു
“മീററ്റില്‍ പന്നിപ്പനി ബാധിച്ച് ഏതാനും പേര്‍ മരിച്ചതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു. പനി ഒരു രോഗമല്ല. കാലാവസ്ഥ മാറുമ്പോൾ ചിലർക്ക് ജലദോഷം പിടിപെടുന്നു. അത് തന്നെ പനിയാണ്. ഇതിന് കാരണമാകുന്നതിനെ അടിസ്ഥാനമാക്കി നമ്മൾ അതില്‍ ചിലതിനെ പന്നിപ്പനിയെന്നോ പക്ഷിപ്പനിയെന്നോ മറ്റെന്തെങ്കിലും പേരോ ഒക്കെ വിളിക്കും.” - യോഗി പറഞ്ഞു
ലക്‌നൗ :യുപിയിൽ പനി ബാധിച്ചു ഒൻപതു പേരമറിച്ചതിനെ ന്യായികരിച്ചു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ” സംസ്ഥാനത്ത് ഒരു രോഗം പടരുന്നു എന്ന് കേട്ട് ആരും പരിഭ്രാന്തരാകേണ്ടെന്ന് പറഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി , “പനി ഒരു രോഗമല്ല” എന്നും കാലാവസ്ഥാ വ്യതിയാനം കാരണം ആളുകൾക്ക് ജലദോഷവും ചുമയും ഉണ്ടാകുമെന്നും പറഞ്ഞു. ലഖ്‌നൗവിലെ ഔറംഗബാദില്‍ ആരോഗ്യ മേളയുടെ ഭാഗമായി ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെ.ഇ), അക്യൂട്ട് എൻസെഫലൈറ്റിസ് (എ.ഇ) സിൻഡ്രോം എന്നിവയെ പ്രതിരോധിക്കാന്‍ കുട്ടികൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന വാക്സിനേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ആദിത്യനാഥിന്റെ ഈ പരാമര്‍ശം.
“മീററ്റില്‍ പന്നിപ്പനി ബാധിച്ച് ഏതാനും പേര്‍ മരിച്ചതായുള്ള വിവരം തനിക്ക് ലഭിച്ചിരുന്നു. പനി ഒരു രോഗമല്ല. കാലാവസ്ഥ മാറുമ്പോൾ ചിലർക്ക് ജലദോഷം പിടിപെടുന്നു. അത് തന്നെ പനിയാണ്. ഇതിന് കാരണമാകുന്നതിനെ അടിസ്ഥാനമാക്കി നമ്മൾ അതില്‍ ചിലതിനെ പന്നിപ്പനിയെന്നോ പക്ഷിപ്പനിയെന്നോ മറ്റെന്തെങ്കിലും പേരോ ഒക്കെ വിളിക്കും.” – യോഗി പറഞ്ഞു. കൊറോണ വൈറസ് ലോകത്തിന്റെ പല ഭാഗത്തും പടര്‍ന്നു പിടിക്കുമ്പോള്‍, ഇന്ത്യയിൽ, പ്രത്യേകിച്ച് യു.പിയിൽ, പന്നിപ്പനി കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. അതിൽ ആറെണ്ണം മീററ്റിലാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ജില്ലയിൽ ഏതാനും പി.എ.സി ജവാന്‍മാര്‍ക്കും പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. “പനി പടരുകയാണെന്ന് കരുതി അതിൽ പരിഭ്രാന്തി സൃഷ്ടിക്കരുത്. ആരോഗ്യവകുപ്പ് മെച്ചപ്പെട്ട കർമപദ്ധതി തയ്യാറാക്കണം. ആശുപത്രികളില്‍ പ്രത്യേക വാർഡുകളുണ്ടാക്കണം. അതിലൂടെ ഇത് വ്യാപിക്കുന്നത് തടയാൻ കഴിയും,” അദ്ദേഹം പറഞ്ഞു. “പരിഭ്രാന്തി സൃഷ്ടിക്കേണ്ട ആവശ്യമില്ല. പകരം, ആളുകളെ അതിനെക്കുറിച്ച് ബോധവാന്മാരാക്കണം. പ്രതിരോധത്തിന്റെയും ചികിത്സയുടെയും മാർഗ്ഗങ്ങളെക്കുറിച്ച് ജനങ്ങളോട് പറയണം. ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കേണ്ടതുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.