യോഗ പരിശീലിച്ചു യോഗിയായാൽ കൊറോണയെ ചെറുക്കാം: യോഗി ആദിത്യനാഥ്

"യോഗയിലൂടെ ആരോഗ്യവാനായ ഒരാൾ, കൊറോണ വൈറസ് പോലുള്ള ബാധകളെ ഭയപ്പെടേണ്ടതില്ലെന്നും"

0

ലക്‌നൗ :പതിവായി യോഗ പരിശീലിക്കുന്നതിലൂടെ കൊറോണ വൈറസ് പോലുള്ള മാരക രോഗങ്ങൾ ഇല്ലാതാക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിലെ ഒട്ടേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെയാണ് യോഗിയുടെ ഈ മണ്ടൻ പ്രസ്താവന
“യോഗയിലൂടെ ആരോഗ്യവാനായ ഒരാൾ, കൊറോണ വൈറസ് പോലുള്ള ബാധകളെ ഭയപ്പെടേണ്ടതില്ലെന്നും” യോഗി കൂട്ടിച്ചേര്‍ത്തു. ഋഷികേശിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര യോഗോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യൻ പാരമ്പര്യത്തെ കൂടുതൽ ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. കാരണം യോഗ വളരെയധികം അതിശയകരമായ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ലോകം മാനസികവും ശാരീരികവുമായ രോഗങ്ങൾക്കെതിരെ പോരാടുകയാണ്. ഇതെല്ലാം ഭേദമായാൽ ആർക്കും രക്തസമ്മർദ്ദം, ഹൃദയാഘാതം, വൃക്ക തകരാറ്, കരൾ തകരാർ, കൊറോണ വൈറസ് എന്നിവപോലും ആര്‍ക്കും അനുഭവപ്പെടില്ല, ”യോഗി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജാപ്പനീസ് എൻസെഫലൈറ്റിസ് 60 ശതമാനവും ഇതുമൂലമുള്ള മരണനിരക്ക് 90 ശതമാനവും കുറഞ്ഞുവെന്ന് യോഗി അവകാശപ്പെട്ടു

You might also like

-