കള്ളപ്പണക്കേസില്‍ “യെസ് ബാങ്ക് “ഡയറക്ടര്‍ റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ഡി.എച്ച്.എഫ്.എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു.
ഡൽഹി :യെസ് ബാങ്ക് ഡയറക്ടര്‍ റാണാ കപൂറിനെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഇന്നലെ ഇഡി അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു.മുംബൈയിലെ വർളിയിലുള്ള വീട്ടിലാണ് ഇന്നലെ ഇഡി പരിശോധന നടത്തിയത്. ഇന്ത്യ വിടില്ലെന്ന് റാണാ കപൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇദ്ദേഹത്തിനും ഭാര്യയ്ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഡി.എച്ച്.എഫ്.എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് അന്വേഷണത്തില്‍ ഇ.ഡി കണ്ടെത്തിയിരുന്നു. കപൂറും യെസ് ബാങ്കിന്റെ മുൻ ഡയറക്ടർമാരും രാജ്യം വിടുന്നത് തടയാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 50,000 രൂപയിൽ കൂടുതൽ പിൻവലിക്കുന്നതിന് നിക്ഷേപകരെ അനുവദിക്കുന്നതിന് ആർ.ബി.ഐയുടെ പ്രത്യേക അനുമതി വേണമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. നിക്ഷേപകന്റെയും അയാളുമായി ബന്ധപ്പെട്ടവരുടെയും ചികിത്സാവശ്യത്തിനോ പഠനാവശ്യങ്ങൾക്കോ വിവാഹസംബന്ധമായ ആവശ്യങ്ങൾക്കോ മറ്റു ചടങ്ങുകൾക്കു വേണ്ടിയോ ആണെങ്കിൽ ആർ.ബി.ഐ, 50,000 കൂടുതൽ പിൻവലിക്കാൻ അനുമതി നൽകുമെന്നും ഉത്തരവിൽ പറയുന്നു.