യമൻ റിപ്പോർട്ട് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമെന്ന് സൗദി
യെമനിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ തദ്ദേശീയ സർക്കാറിനു വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിനോട് യു.എ.ഇ ആവശ്യപ്പെട്ടു
ദുബായ് : യെമനുമായി ബന്ധപ്പെട്ട് പ്രമുഖ അന്താരാഷ്ട്ര വിദഗ്ധർ സമർപ്പിച്ച റിപ്പോർട്ട് തള്ളുന്നതായി യു.എ.ഇ. യെമനിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ തദ്ദേശീയ സർക്കാറിനു വേണ്ട സഹായങ്ങളുംസൗകര്യങ്ങളും ഉറപ്പാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിനോട് യു.എ.ഇ ആവശ്യപ്പെട്ടു.വിദഗ്ധരുടെ മേൽനോട്ടത്തിൽ തയാറാക്കിയ യെമൻ റിപ്പോർട്ട് അബദ്ധങ്ങൾ നിറഞ്ഞ ഒന്നാണെന്ന് അന്താരാഷ്ട്ര ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ മേധാവി മൈകിൾ ബഷ്ലറ്റിന് കൈമാറിയ കത്തിൽ യു.എ.ഇ കുറ്റപ്പെടുത്തി.യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്ആണ് കത്ത് നൽകിയത്. പോയ വർഷം തന്നെ വിദഗ്ധ സമിതിയെ തുടരാൻ അനുവദിക്കരുതെന്ന് കമ്മീഷനോട് യു.എ.ഇ ആവശ്യപ്പെട്ടിരുന്നു.റിപോർട്ട് തയറാക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങളും രീതിയും അന്താരാഷ്ട്ര ചട്ടങ്ങളുടെ സുപ്രധാന വ്യവസ്ഥകളുടെ കൂടി ലംഘനമാണെന്ന്കത്തിൽ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി. യെമൻ സർക്കാർ സഹകരണത്തോടെ രൂപം കൊള്ളുന്ന മനുഷ്യാവകാശ സമിതിക്കു മാത്രമേ തദ്ദേശീയ പ്രശ്നങ്ങളെ കൃത്യമായി ഉൾക്കൊള്ളാൻ സാധിക്കൂ എന്നും യു.എ.ഇ വ്യക്തമാക്കി.
2004ൽ നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ ഹൂത്തികൾ അട്ടിമറിച്ചതാണ് യെമൻ പ്രതിസന്ധിയുടെ യഥാർഥ കാരണം. സർക്കാർ അഭ്യർഥിച്ചതിനെ തുടർന്നാണ് സമാധാനം നിലനിർത്താൻ അറബ്
സഖ്യസേന രംഗത്തു വന്നതെന്നും കത്തിൽ ഡോ.അൻവർ ഗർഗാശ്
കൂട്ടിച്ചേർത്തു.