സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ വേനൽ മഴ വ്യാപകമാകാൻ ഇത് കാരണമാകുന്നു. ഉച്ചയ്ക്ക് രണ്ടിനും രാത്രി പത്തിനും ഇടയിൽ ഇടിമിന്നലിന്റെ സാധ്യത കൂടുതലാണ്.കേരളാ തീരത്ത് മണിക്കൂറിൽ 30 കീ.മി മുതൽ 40 കീ.മി വേഗതയിൽ ശ്കതമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്

0

കൊച്ചി | സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരാൻ സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

മലയോര മേഖലകളിൽ ഇടിമിന്നലും കാറ്റും മഴയും കനത്തേക്കും. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലും ശ്രീലങ്കയ്ക്ക് മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ വേനൽ മഴ വ്യാപകമാകാൻ ഇത് കാരണമാകുന്നു. ഉച്ചയ്ക്ക് രണ്ടിനും രാത്രി പത്തിനും ഇടയിൽ ഇടിമിന്നലിന്റെ സാധ്യത കൂടുതലാണ്.കേരളാ തീരത്ത് മണിക്കൂറിൽ 30 കീ.മി മുതൽ 40 കീ.മി വേഗതയിൽ ശ്കതമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മരം കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരുകാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യാനും പാടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

You might also like

-