എല്ലപെട്ടി വനത്തിൽ കൈയേറ്റക്കാർ അന്തർ സംസ്ഥാന അതിര്ത്തിയിലെ സർവ്വേ കല്ലുകൾ പിഴുതുമാറ്റി. കേരളത്തിന്റെ വനമേഖല ഇപ്പോൾ തമിനാട്ടിൽ

കൈയേറ്റം പരിശോധിക്കാന്‍ എത്തുന്ന കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് കൈയേറ്റഭൂമി സംരക്ഷിക്കാനാണ് കൈയേറ്റക്കാര്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സര്‍വ്വേ അടയാളങ്ങള്‍ പോലും പിഴുതു മാറ്റിയിട്ടുള്ളത്. സംസ്ഥാന വിഭജന സമയത്തു സ്ഥാപിച്ച സര്‍വ്വേ കല്ലുകള്‍ പിഴുതുമാറ്റിയത്തോടെ 1500 മീറ്റര്‍ ദൂരത്തില്‍ വരുന്ന കേരളത്തിന്റെ പ്രദേശം ഇപ്പോള്‍ തമിഴ്‌നാട് മേഖലയായി മാറി

0

ബോഡി നായ്ക്കനൂര്‍ /മൂന്നാര്‍ : എല്ലപെട്ടി കാഞ്ഞിരംകാട് സംരക്ഷിത വനത്തില്‍ കൈയേറ്റം നടത്തിയ ഭൂമാഫിയ കേരളം തമിഴ്നാട് സംസ്ഥാനങ്ങളെ വേര്‍തിരിച്ചുകൊണ്ടു സ്ഥാപിച്ച സര്‍വ്വേ കല്ലുകള്‍ പിഴുതു മാറ്റി . മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റില്‍പ്പെട്ട വനമേഖലയുടെ അതിര്‍ത്തി ഒന്നരകിലോമീറ്ററോളം പിഴുതുമാറ്റി സ്ഥാപിച്ചാണ ്‌കൈയേറ്റക്കാര്‍ കേരളത്തിന്റെ പ്രദേശത്തുള്ള ഭൂമി തമിഴ്‌നാടിന്റേതായി മാറ്റിയിട്ടുള്ളത.്

കേരളം തമിഴ്നാട് അതൃത്തിയിൽ സംസ്ഥാതൃതി നിശ്ചയിച്ചു സ്ഥാപിച്ചിരുന്ന സർവ്വേ കല്ല് പിഴ്ത്തുമാറ്റി ഉപേക്ഷിച്ചനിലയി

കൈയേറ്റം പരിശോധിക്കാന്‍ എത്തുന്ന കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് കൈയേറ്റഭൂമി സംരക്ഷിക്കാനാണ് കൈയേറ്റക്കാര്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സര്‍വ്വേ അടയാളങ്ങള്‍ പോലും പിഴുതു മാറ്റിയിട്ടുള്ളത്. സംസ്ഥാന വിഭജന സമയത്തു സ്ഥാപിച്ച സര്‍വ്വേ കല്ലുകള്‍ പിഴുതുമാറ്റിയത്തോടെ 1500 മീറ്റര്‍ ദൂരത്തില്‍ വരുന്ന കേരളത്തിന്റെ പ്രദേശം ഇപ്പോള്‍ തമിഴ്‌നാട് മേഖലയായി മാറി.

കൈയേറ്റക്കാർ ടെന്റുകൾ സ്ഥാപിപ്പിച്ചിട്ടുള്ളത് കമ്പനിയുടെ എസ്റ്റേറ്റ് പ്രദേശംമെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്ക്കനൂര്‍ താലൂക്കില്‍പെട്ട ബോഡി നോര്‍ത്ത് ഹില്‍ ഫോറസ്റ്റില്‍പെട്ട ഈ പ്രദേശത്തേക്ക് തമിഴ് നാട്ടില്‍ നിന്നും വനപാലകര്‍ ആരും വന്നെത്താറില്ല. വനത്തിലൂടെ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് എത്തുക പ്രയാസമാണ.് ബോഡിനായ്ക്കന്നൂരില്‍ നിന്നും തമിഴ് നാട്ടിലെ വനപാലകര്‍ മൂന്നാറിലെത്തി എല്ലപെട്ടിയിലെ സ്വകാര്യ കമ്പനിയുടെ എസ്റ്റേറ്റ് വഴി സഞ്ചരിച്ചാണ് ഇവിടേക്കെത്തുക. ഇതും വളരെ അപൂര്‍വമായി മാത്രം .

കേരളത്തിലെ വനപാലകര്‍ ഈ വനമേഖലയില്‍ ചെക്ക് പോസ്റ്റും ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ടങ്കിലും (ട്രക്കിങ് സംഘങ്ങളും കൈയേറ്റക്കാരും നന്നായി വനം സംരഷിക്കുന്നതിനാല്‍ ) ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാറില്ല . ഒരുവശത്തു കൊരങ്ങണിമലയു്്ം മറ്റോരു വശത്തു മീശപുലിമലയും കൊളുക്കുമലയും ഉള്‍പ്പെടെ രാജ്യത്തെ തന്നെ ഏറ്റവുംവലിയ സംരക്ഷിത മേഖലയെയാണ് കൈയേറ്റക്കാര്‍ കയ്യടക്കി ഉന്‍മൂലനം ചെയ്തുകൊണ്ടിരിക്കുന്നത.് ഏറെ ജൈവ പ്രാധാന്യമുള്ള ഈ വനത്തില്‍ ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് സംയുക്ത സര്‍വ്വേ നടത്തി വേര്‍തിരിച്ച ഭൂമിയിലെ സര്‍വ്വേക്കല്ലുകള്‍ നീക്കം ചെയ്ത്, അതിര്‍ത്തി മാറ്റിയതോടെ ഏകദേശം അഞ്ചു ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ വനമേഖലയെങ്കിലും തമിഴ് നാടിനോട് കുട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട് .

കയ്യേറിയ ഭൂമിക്ക് തമിഴ്‌നാട്ടില്‍ നിന്നും പട്ടയം ലഭിച്ചതായി കൈയേറ്റക്കാര്‍ വാദിക്കുമ്പോഴും ഈ സംരക്ഷിത വനമേഖലയില്‍ ഏത് ചട്ടപ്രകാരം പട്ടയം ലഭിച്ചു എന്നത് പരിശോധിക്കേണ്ടതാണ് . അതേസമയം തമിഴ്‌നാട്ടിലെ വനപാലകര്‍ പറയുന്നത് കൈയേറ്റം നടന്നിരുന്ന ഭൂമിയിലെ സര്‍വ്വേ കല്ലുകള്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ടങ്കിലും വനഭൂമി കേരളത്തിന്റേതാണെന്നു തന്നെയാണ്. വനത്തില്‍ കയറിയിട്ടുള്ളവര്‍ കേരളത്തിലെ പട്ടയ രേഖകള്‍ പരിശോധനക്കെത്തിരെ കാണിച്ചു ബോധ്യപെടുത്തിയതായും തമിഴ് നാട്ടിലെ വനപാലകര്‍ പറഞ്ഞു.കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നടന്നിട്ടുള്ള വനകൈയേറ്റം 1977 മുന്‍പുള്ള കൈയേറ്റമായി രേഖകള്‍ ഉണ്ടാക്കി, പട്ടയം തട്ടിയെടുക്കാനുള്ള ശ്രമവും ദേവികുളം താലൂക്ക് ഓഫീസിലെ ചില ജീവനക്കാരുമായി ചേര്‍ന്ന് കൈയേറ്റക്കാര്‍ നടത്തിയിട്ടുണ്ട് .

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കൈയേറ്റക്കാര്‍ നല്‍കിയിട്ടുള്ള പരസ്സ്യത്തിലെ ഭൂപടത്തില്‍ കൈയേറ്റഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ഹൗസ് ബംഗ്ലാവും മറ്റ് ടെന്റുകളും അടയാളപ്പെടുത്തിയിട്ടുള്ളത് സ്വകാര്യ കമ്പനിയുടെ എസ്റ്റേറ്റ് മേഖലയിലാണ്. ‘എല്ലപെട്ടി ടെന്റ്്് ക്യാമ്പ്’ എന്ന് മാപ്പില്‍ അടയാള പെടുത്തിയിട്ടുള പ്രദേശത്തു ഗ്ലാസ് ഹൗസ് ബംഗ്ലാവിന്റെ ചിത്രം കാണാമെങ്കിലും മാപ്പില്‍ കാണുന്ന ചിരിത്രത്തിലെ ഗ്ലാസ് ഹൗസ് മാപ്പില്‍ അടയാള പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നും പത്തുകിലോമീറ്ററോളം ഉള്‍വനത്തിലാണ്. മാപ്പില്‍ ടെന്റ് ക്യാമ്പുകള്‍ സ്വകാര്യകമ്പനിയുടെ എസ്റ്റേറ്റ് പ്രദേശത്താണെങ്കില്‍, യഥാര്‍ത്ഥത്തില്‍ ഇവ സ്ഥിതിചെയ്യുന്നത് ഉള്‍വനത്തില്‍ സംരക്ഷിത വനമേഖലയിലാണ് . പരസ്യം കാണുന്ന ഒരാള്‍ക്കും ഭൂമിയുടെ നിജസ്ഥിതി സംബന്ധിച്ചു സംശയം ഉണ്ടാതിരിക്കാന്‍ ബോധപൂര്‍വ്വമാണ് കയ്യേറ്റക്കാര്‍ ഇത്തരത്തില്‍ മാപ്പില്‍ തെറ്റായി ലൊക്കേഷന്‍ മാര്‍ക്കുചെയ്തിട്ടുള്ളത്.

മുന്നാര്‍ ടൗണില്‍ പുഴകൈയേറി വ്യാജ പട്ടയംവാങ്ങിയിട്ടുള്ള പ്രമുഖനും മുന്നാറിലെ സ്വകാര്യ എസ്റ്റേറ്റിലെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരനും പെരുമ്പാവൂരില്‍ നിന്നുമുള്ള ഒരു സംഘവുമാണ് കാഞ്ഞിരക്കാട്ടു വനമേഖലയിലെ പ്രധാനകൈയേറ്റക്കാര്‍. മുന്നാറില്‍ പുഴ കയ്യേറി കെട്ടിടം പൊളിച്ചു നിക്കാന്‍ മുന്‍പ് തിരുമാനമെടുത്തിരുനെങ്കിലും പത്തു സെന്ററില്‍ താഴെയുള്ള കൈയേറ്റങ്ങള്‍ പൊളിക്കേണ്ടന്ന് തീരുമാനം വന്നതോടെ, ഇയാളുടെ കൈയ്യറ്റം സംരക്ഷിക്കപെടുകയാണുണ്ടായത.് എന്നാല്‍ ഇയാളിപ്പോള്‍ കൈയ്യേറ്റംവഴി ആദ്യം സ്വന്തമാക്കിയ ഭൂമിക്കൊപ്പം അവശേഷിച്ച സര്‍ക്കാര്‍ പുറമ്പോക്കുഭൂമിയും കൈയേറി സ്വന്തമാക്കിയിരിക്കുകയാണ്. മുന്നാറില്‍ കെ ഡി എച്ച് പി കമ്പനിയുടെ റീജേണല്‍ ഓഫീസിനോട് ചേര്‍ന്നുള്ള ഈ ഭൂമി ടാക്‌സി പാര്‍ക്കിങ്ങിനായി ഉപയോഗിച്ചാല്‍ ടൗണിലെ ഗതാഗത കുരുക്കിന് ഒരളവുവരെയും പരിഹാരമുണ്ടാകും. എന്നാല്‍ ഇയാള്‍ ഉള്‍പ്പെട്ട മുന്നാറിലെ വന്‍കിട കയ്യേറ്റക്കാരുടെ കൈയേറ്റ പ്രദേശങ്ങളിലേക്ക് റവന്യൂ വകുപ്പ് തിരിഞ്ഞുപോലും നോക്കാറില്ല .

എല്ലപെട്ടിയിലെ വനഭൂമിയിലെ കൈയേറ്റങ്ങള്‍ വന്‍പരിസ്ഥിതി ദുരന്തമുണ്ടാക്കുന്നതാണ്. സംരക്ഷിത വനത്തില്‍ ഇപ്പോള്‍ പത്തോളം പ്രദേശങ്ങളിലായി 500 ഏക്കറിലധികം സ്ഥലത്തു പൂര്‍ണമായും വനനശീകരണം നടന്നിട്ടുണ്ട്. നുറുകണക്കിന് മരങ്ങള്‍ ഇവിടെ വെട്ടിനശിപ്പിക്കുകയോ തീയിട്ടോ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചോ നശിപ്പിച്ചിട്ടുണ്ട്. മൃഗവേട്ട ഇവിടെ പതിവായതിനാല്‍ നിരവധി കാട്ടുപോത്തുകളെയും മാനുകളെയും മറ്റു ജീവികളെയും ഇവിടെ കൊന്നൊടുക്കിയിട്ടുണ്ട് .

അതിര്‍ത്തി സംബന്ധിച്ച് കൈയേറ്റക്കാര്‍ സൃഷ്ടിച്ചിട്ടുള്ള സാങ്കേതിക പ്രശ്ങ്ങള്‍ പരിഹരിക്കുയും നിലവിലെ കൈയ്യേറ്റങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ നഷ്ട്ടപെട്ട വനം നമുക്ക് തിരികെ പിടിക്കാനാവും. എല്ലപെട്ടിയിലെ കാഞ്ഞിരംകാട് വനത്തിലേക്ക് എത്താനുള്ള വഴി കെ ഡി എച്ച് പി കമ്പനിയുടെ എസ്റ്റേറ്റ്‌ലൂടെ മാത്രമാണ.് ഈ വഴി അടക്കാന്‍ കമ്പനിയും വനവകുപ്പും തയ്യാറായാല്‍ സംരക്ഷിതവനത്തിലേക്കുള്ള കൈയ്യേറ്റം ചെറുക്കാനാകും.

You might also like

-