ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കി യെദ്യൂരപ്പ സര്‍ക്കാര്‍

ബി.ജെ.പി എം.എല്‍.എ ബൊപ്പയ്യയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. .2

0

ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷമായ ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കി ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. തിങ്കളാഴ്ച്ച ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗം തന്നെ കര്‍ണാടക സാംസ്‌കാരിക വകുപ്പിന് ടിപ്പു ജയന്തി ആഘോഷിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കി. നവംബറിലാണ് ടിപ്പു ജയന്തി ആഘോഷങ്ങള്‍ നടന്നിരുന്നത്.

ബി.ജെ.പി എം.എല്‍.എ ബൊപ്പയ്യയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. .2015ല്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാരാണ് കര്‍ണാടകയില്‍ ടിപ്പുജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. എല്ലാവര്‍ഷവും നവംബറില്‍ നടക്കുന്ന ടിപ്പു ജയന്തിക്കെതിരെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബി.ജെ.പി നേതാക്കളില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉയര്‍ന്നിരുന്നത്.

സിദ്ധരാമയ്യ തുടക്കമിട്ട ടിപ്പു ജയന്തി കുമാരസ്വാമി സര്‍ക്കാരും തുടര്‍ന്നിരുന്നു. ടിപ്പു ജയന്തിക്കെതിരെ നേരത്തെയും നിരവധി തവണ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുള്ള ബി.ജെ.പി നേതാവാണ് ബൊപ്പയ്യ എം.എല്‍.എ. സ്വേച്ഛാധിപതിയായ ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നാണ് സംഘ്പരിവാര്‍ സംഘടനകളുടെ നിലപാട്. അതേസമയം ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടി മരിച്ച ഭരണാധികാരിയെന്ന നിലയില്‍ ടിപ്പു സുല്‍ത്താന്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനുമുള്ളത്.

You might also like

-