വർഗീയ ധ്രുവീകരണത്തിനാണ് ഇപ്പോൾ ഏകസിവിൽകോഡ് നടപ്പാക്കുന്നത് യെച്ചൂരി
യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം. വർഗീയ ധ്രുവീകരണത്തിനാണ് ഇപ്പോൾ ഏകസിവിൽകോഡ് നടപ്പാക്കുന്നത്. രാജ്യത്ത് വൈവിധ്യവും ബഹുസ്വരതയും നിലനിർത്തേണ്ടത് അത്യാവശ്യമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു .
കോഴിക്കോട് | ഏകസിവിൽകോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയെന്ന് യെച്ചൂരി. ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി കോഴിക്കോട്ട് സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. യുസിസി ഭരണഘടനയിലെ നിർദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം. വർഗീയ ധ്രുവീകരണത്തിനാണ് ഇപ്പോൾ ഏകസിവിൽകോഡ് നടപ്പാക്കുന്നത്. രാജ്യത്ത് വൈവിധ്യവും ബഹുസ്വരതയും നിലനിർത്തേണ്ടത് അത്യാവശ്യമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു .
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അനിവാര്യമാണ്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. 2018ൽ നിയമിച്ച നിയമ കമ്മീഷൻ കൃത്യമായ നിലപാടെടുത്തിരുന്നു. ഏക സിവിൽ കോഡ് ബിജെപിയുടെ രഹസ്യ അജണ്ട. ഏകീകരണമെന്ന പേരിൽ ജനാധിപത്യത്തെ ഇല്ലായിമ ചെയ്യാനുള്ള ഗൂഢ ശ്രമം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം, എന്നാൽ അടിച്ചേൽപിക്കരുത്. അതത് വിഭാഗങ്ങളുമായി ചർച്ച നടത്തി വേണം വ്യക്‌തി നിയമം പരിഷ്കരിക്കാനെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി
ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കണം. വൈവിധ്യം അംഗീകരിച്ച് മുന്നോട്ട് പോകണം. ഏകീകരണം എന്ന പേരിൽ ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകീകരണം എന്നാൽ സമത്വമല്ല. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്. വ്യക്തി നിയമപരിഷ്കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചർച്ചകളിലൂടെയായിരിക്കണം. ജനാധിപത്യ രീതിയിൽ ചർച്ചയിലൂടെ മാറ്റമുണ്ടാക്കണം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ അത് അടിച്ചേൽപിക്കരുത്. വർഗീയ ധ്രുവീകണത്തിന് മൂർച്ച കൂട്ടാൻ ഉള്ള ആയുധമാണ് ബിജെപിക്ക് ഏക സിവിൽ കോഡ്. പാർലമെ്നറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്ന് വളരെ വ്യക്തമാണ്. ഹിന്ദു – മുസ്ലിം വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി നീക്കമെന്നും യെച്ചൂരി പറഞ്ഞു