തിരുപ്പിറവിയുടെ ഓര്‍മയിൽ ഇന്ന്ക്രിസ്തുമസ്.

ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ മനുക്ഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി ദൈവം മനുക്ഷ്യനായി പിറന്നതിന്റെ ഓർമ്മയിലാണ് ലോകം ക്രിസ്തുമസ്സ് ആഘോഷിക്കയുന്നതു

0

യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്തുമസ്. ലോകമെങ്ങുമുള്ള ക്രിസ്തീയവിശ്വാസികള്‍ ഇന്ന്ക്രിസ്മസ് ആഘോഷി ക്കുന്നു .ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ മനുക്ഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി ദൈവം മനുക്ഷ്യനായി പിറന്നതിന്റെ ഓർമ്മയിലാണ് ലോകം ക്രിസ്തുമസ്സ് ആഘോഷിക്കയുന്നതു . അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന വചനം ആവര്‍ത്തിക്കുകയാണ് ഓരോ ക്രിസ്തുമസും. വിശ്വാസ ദീപ്തിയില്‍ വിണ്ണിലും മണ്ണിലും നക്ഷത്ര വിളക്കുമായി വിശ്വാസികള്‍ പുണ്യരാവിനെ എതിരേറ്റു. പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്.

നാടും നഗരവും ക്രിസ്മസ് ലഹരിയിലാണ്. വീടുകളിലും പള്ളികളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമാണ് രാത്രിയിലെ കരോള്‍ സംഘങ്ങള്‍. ജാതിമത ചിന്തകള്‍ക്കപ്പുറം ആശംസകള്‍ പറഞ്ഞും സമ്മാനങ്ങള്‍ കൈമാറിയും ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്.

You might also like

-