വയനാട് ദുരന്ത സഹായം ,ഉത്തരവാദിത്തത്തിൽ നിന്നു കേന്ദ്രം ഒളിച്ചോടി.കേരളം കണക്ക് നൽകാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണ് മുഖ്യമന്ത്രി
സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. സ്മാര്‍ട്ട് സിറ്റി കൊണ്ട് ഉദ്ദേശിച്ച ഒന്നും നിന്നുപോവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം | വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ,പിണറായി വിജയന്‍ .ഉത്തരവാദിത്തത്തിൽ നിന്നു കേന്ദ്രം ഒളിച്ചോടി.കേരളം കണക്ക് നൽകാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണ്.അമിത് ഷാ തെറ്റിദധരിപ്പിക്കുകയാണ്.ഇല്ലാത്ത കാലാവസ്ഥ മുന്നറിയിപ്പ് പറഞ്ഞു നേരത്തെ തെറ്റിദ്ധരിപ്പിച്ചു.ഓഗസ്റ്റ് 10 ന് പ്രധാന മന്ത്രി വയനാട്ടിൽ വന്നു.അന്ന് തന്നെ കേരളം ആവശ്യങ്ങൾ ഉന്നയിച്ചു.പിന്നാലെ ഇനം തിരിച്ചു തയ്യാറാക്കി വിശദമായ മെമ്മോറാണ്ടാം നൽകി.പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞു 100 ദിവസം ആയി.ഇതിനിടെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകി.കേരളത്തിന് ഇത് വരെ പ്രത്യേക സഹായം ആയി ഒരു രൂപ പോലും നൽകിയില്ല
ജൂലൈ മുപ്പതിന് പുലര്‍ച്ചെയാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടാകുന്നത്. ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ സന്ദര്‍ശനം നടത്തി. ഇതിന് പിന്നാലെ ഓഗസ്റ്റ് പതിനേഴിന് ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടവും എന്‍ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരളത്തിന് ആവശ്യപ്പെടാന്‍ കഴിയുന്ന തുകയും വെച്ച് കേന്ദ്രത്തിന് നിവേദനം നല്‍കി. പ്രതീക്ഷിക്കാവുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉള്‍പ്പെടുത്തി 1202 രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞിട്ട് നൂറ് ദിവസത്തിന് അധികമായി. മെമോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസമായി. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി. അതിന് ശേഷം ദുരന്തങ്ങളുണ്ടായ സംസ്ഥാനങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുക പോലും ചെയ്യാതെ കേന്ദ്രം സഹായം നല്‍കി. എന്നാല്‍ കേരളത്തിന് ധനസഹായമായി ഒരു രൂപ പോലും നല്‍കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തം എല്‍ഡിഎഫ്, യുഡിഎഫ് വിഷയമല്ലെന്നും സംസ്ഥാനത്തിന്റെ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന സഹായം നമുക്കും കിട്ടണം. കേരളത്തോട് പ്രത്യേക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ എതിരില്ല. കൂട്ടത്തില്‍ നമുക്കും സഹായം ലഭിക്കണം. ത്രിപുര, ബിഹാര്‍ ഒടുവില്‍ തമിഴ്‌നാടിനും സഹായം ലഭിച്ചു. ഇതിനെ ഒന്നും ചോദ്യം ചെയ്യുന്നില്ല. പക്ഷെ നമ്മളും ഈ രാജ്യത്തിന്റെ ഭാഗമാണ്. ഇങ്ങനെ ആണോ ഒരു സംസ്ഥാനത്തോട് പെരുമാറേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തുകൊണ്ടാണ് നമുക്ക് സഹായം നിഷേധിക്കുന്നത്? സഹായത്തിന് അര്‍ഹിക്കുന്ന ദുരന്തം അല്ല എന്ന നിലപാട് ഉണ്ടോ? എങ്കില്‍ കേന്ദ്രം അത് അറിയിക്കം. ജനങ്ങള്‍ക്ക് അത് അറിയാന്‍ അവകാശമുണ്ട്. സഹായം എല്‍ഡിഎഫിനല്ല. ആ നിലയില്‍ കണ്ടുകൊണ്ട് ഇടപെടാന്‍ കഴിയണം. എന്തെങ്കിലും തിരുത്താന്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. അല്ലാതെ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ ഉള്ളവരും അല്ലാത്തവരും സംസ്ഥാന താത്പര്യത്തില്‍ ഒരുമിച്ചു നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ അങ്ങനെ ഒരു നിലപാട് ആണോ? ബിജെപി ഒഴികെ എല്ലാ എംപിമാരും ഇതില്‍ ഒരുമിച്ചു നിന്നു. വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എല്ലാ വഴികളും തേടും. കേന്ദ്രവുമായി തുടര്‍ന്നും ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ നൽകിയ മെമ്മോറാണ്ടത്തിനു പുറമെ pdna പ്രകാരം ആവശ്യം ഉന്നയിച്ചു.pdna സഹായത്തിനു ഉള്ള ഔദ്യോഗിക രേഖ ആയി പ്രധാന മന്ത്രിയുടെ സന്ദർശന സമയത്തു കണക്കാക്കിയിരുന്നില്ല.pdna മെമ്മോറാണ്ടം തയ്യാറാക്കാൻ കേരളം കുറഞ്ഞ സമയം മാത്രമാണ് എടുത്തത്.583 പേജുള്ള പഠന റിപ്പോർട്ട് ആണ് കേരളം നൽകിയത്.pdna തയ്യാറാക്കാൻ വൈകി എന്ന കേന്ദ്ര വാദം തെറ്റ്.pdna തയ്യാറാക്കാൻ ചുരുങ്ങിയത് മൂന്നു മാസം വേണം.
ദുരന്തം ഉണ്ടായ മറ്റ് സംസ്ഥാനങ്ങൾ pdna തയ്യാറാക്കാൻ മൂന്ന് മാസം എടുത്തു.ത്രിപുര ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക നൽകി.കേരളത്തോട് അവഗണനയാണ്.മറ്റ് സംസ്ഥാനങ്ങൾക്ക് ഇഷ്ടം പോലെ സഹായം നല്‍കുന്നു.കേരളം ആവശ്യപ്പെട്ടത് മൂന്നു ആവശ്യങ്ങളാണ്.അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിക്കണം.കടങ്ങൾ എഴുതിത്തള്ളണം
അടിയന്തര സഹായം വേണം.മൂന്നു ആവശ്യങ്ങളിലും മറുപടി ഇല്ല.sdrf ഇൽ ഫണ്ട് ഉണ്ട് എന്ന വാദം ശരിയല്ല.സാധാരണ നിലക്ക് കിട്ടുന്ന ഫണ്ട് മാത്രമാണ് ഉള്ളത്.വയനാടിന് പ്രത്യേകം ഫണ്ട് കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. സ്മാര്‍ട്ട് സിറ്റി കൊണ്ട് ഉദ്ദേശിച്ച ഒന്നും നിന്നുപോവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞു വിടുക എന്ന സമീപനം അല്ല സര്‍ക്കാരിന് ഉള്ളത്. ഇത് കേരളവും യുഎഇ സര്‍ക്കാരും തമ്മിലെ കാര്യമാണ്. സ്ഥലം ഏറ്റെടുക്കലാണ് ലക്ഷ്യം. ടീകോം നല്‍കിയ ഓഹരി വില ആണ് മടക്കി നല്‍കുക. ടീകോമിനെ ഒഴിവാക്കിയത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.