ഗുസ്തി താരങ്ങളുടെ സമരം : മേൽനോട്ട സമിതി റിപ്പോർട്ട് കായിക മന്ത്രാലയത്തിന് സമർപ്പിച്ചു.
താരങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും പൊലീസ് അവരുടെ നടപടിക്രമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും സമിതി അംഗം യോഗേശ്വർ ദത്ത് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട മേൽനോട്ട സമിതി റിപ്പോർട്ട് കായിക മന്ത്രാലയത്തിന് സമർപ്പിച്ചു. താരങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും പൊലീസ് അവരുടെ നടപടിക്രമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും സമിതി അംഗം യോഗേശ്വർ ദത്ത് പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ വീണ്ടും സമരം പ്രഖ്യാപിച്ച് ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ദില്ലി ജന്തര്‍മന്തറിലെ സമരം രാത്രി വൈകിയും തുടർന്നു. അനുമതിയില്ലാത്ത സമരമാണെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടും താരങ്ങൾ കൂട്ടാക്കിയില്ല. ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷണെതിരെ കേസെടുക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. പ്രായപൂർത്തിയാകാത്ത ഒരു താരമുൾപ്പെടെ ഏഴു പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.