പുൽവാമ ഭീകരാക്രമണത്തിൽ അപലപിച്ച് ലോകരാജ്യങ്ങൾ; ഭീകരവാദത്തെ തടയാൻ ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം

പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക നേരത്തെ രംഗത്തു വന്നിരുന്നു. ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

0

 പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. തീവ്രവാദപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.

പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക നേരത്തെ രംഗത്തു വന്നിരുന്നു. ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ വാർത്താ കുറിപ്പ് ഇറക്കി

 ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തി. ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടിറസ് അപലപിച്ചു. ശ്രീലങ്ക, ഫ്രാൻസ്, ബ്രിട്ടൺ, റഷ്യ തുടങ്ങിയവരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ അവന്തിപോര പ്രദേശത്തുവെച്ചാണ് സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. പുല്‍വാമയിലെ കാകപുര സ്വദേശിയായ ആദില്‍ അഹമ്മദാണ് ചാവേറായതെന്ന് പൊലീസ് അറിയിച്ചു. രണ്ടു പതിറ്റാണ്ടിനിടെ സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണാണിത്. ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക് സംഭവസ്ഥലത്ത് എത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗപരിപാടികള്‍ മുഴുവന്‍ റദ്ദാക്കിയിട്ടുണ്ട്.

പുൽവാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേർ ആക്രമണത്തിൽ മരിച്ചവരിൽ വയനാട് സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ട്. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാരാണ് കൊല്ലപ്പെട്ടത്. എൺപത്തിരണ്ടാം ബെറ്റാലിയനിൽപ്പെട്ട വസന്ത് കുമാർ അടക്കം 44 പേരാണ് ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകശ്മീരിലേക്ക് പോയത്.  വസന്തകുമാറിന്റെ പിതാവ് എട്ടു മാസം മുന്‍പ് മരിച്ചിരുന്നു.

 

You might also like

-