വല ചലിപ്പിക്കാൻ ഫുടബോൾ വിപ്ലവത്തിന് ഇന്ന്തുടക്കം …. ; ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു കി​ക്കോ​ഫ്

നീ​ല​യും ചു​വ​പ്പും വെ​ള്ള​യും ഇ​ട​ക​ല​ർ​ന്ന റ​ഷ്യ​യു​ടെ ത്രി​വ​ർ​ണ പ​താ​ക​യു​ടെ കീ​ഴി​ൽ മു​പ്പ​ത്തി​യൊ​ന്നു ദി​ന​രാ​ത്ര​ങ്ങ​ളി​ൽ ഫു​ട്ബോ​ൾ വ​സ​ന്തം നി​റ​യും

0


മോ​സ്കോ: ലോകം വിപ്ലവഭൂമിയിലേക്ക് ചേക്കേറി , റ​ഷ്യ​യാ​ക​ട്ടെ ലോ​ക ത​ല​സ്ഥാ​ന​വു​മാ​യി. ഇ​നി​യു​ള്ള ദി​ന​ങ്ങ​ൾ ടെ​ൽ​സ്റ്റാ​ർ എ​ന്ന പ​ന്തി​നു ചു​റ്റും മു​പ്പ​ത്തി​ര​ണ്ട് രാ​ജ്യ​ങ്ങ​ളും, 736 ക​ളി​ക്കാ​രും വോ​ൾ​ഗാ ന​ദി​യു​ടെ ത​രം​ഗ​മാ​ല​ക​ളി​ൽ ല​യി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു രാ​ത്രി 8.30ന് ​ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ 21-ാം എ​ഡി​ഷ​ൻ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു കി​ക്കോ​ഫ്.

നീ​ല​യും ചു​വ​പ്പും വെ​ള്ള​യും ഇ​ട​ക​ല​ർ​ന്ന റ​ഷ്യ​യു​ടെ ത്രി​വ​ർ​ണ പ​താ​ക​യു​ടെ കീ​ഴി​ൽ മു​പ്പ​ത്തി​യൊ​ന്നു ദി​ന​രാ​ത്ര​ങ്ങ​ളി​ൽ ഫു​ട്ബോ​ൾ വ​സ​ന്തം നി​റ​യും. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് റ​ഷ്യ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക ശി​ൽ​പ​ചാ​രു​ത​യോ​ടെ​യും സാ​ങ്കേ​തി​ക​ത്തി​ക​വി​ലും നി​ർ​മി​ച്ച ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച് ജൂ​ലൈ 15ന് ​ഇ​വി​ടെ​ത്ത​ന്നെ കൊ​ടി​യി​റ​ങ്ങു​ന്ന ലോ​ക​ക​പ്പ് പൊ​ടി​പൂ​ര​ത്തി​ന്‍റെ വി​ശേ​ഷ​ത്തി​നാ​യി ലോ​കം റ​ഷ്യ​യി​ലേ​ക്ക് ഉ​റ്റു​നോ​ക്കു​ന്നു. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം ആ​റു​മു​പ്പ​തി​നാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്.

ലു​ഷ്നി​കി സ്റ്റേ​ഡി​യ ക​വാ​ട​ത്തി​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന ലെ​നി​ൻ പ്ര​തി​മ​ത​ന്നെ റ​ഷ്യ​യു​ടെ പ​ഴ​യ പ്ര​താ​പം വി​ളി​ച്ചോ​തു​ന്നു. റ​ഷ്യ​ൻ ന​ഗ​ര​ങ്ങ​ളും തെ​രു​വോ​ര​ങ്ങ​ളും രാ​ജ്യ​ത്ത​ല​വ·ാ​രെ​യും, താ​ര​ങ്ങ​ളെ​യും, ഒ​ഫീ​ഷ​ലു​ക​ളെ​യും, ആ​രാ​ധ​ക​രെ​യു​മെ​ല്ലാം സ്വീ​ക​രി​ക്കാ​നും നേ​രി​ൽ​ക്കാ​ണാ​നും വെ​ന്പി​നി​ൽ​ക്കു​ന്ന കാ​ഴ്ച എ​വി​ടെ​യും ദൃ​ശ്യ​മാ​ണ്.

ആ​ധു​നി​ക​ത​യു​ടെ പു​തു​ച​രി​ത്രം പേ​റി ഹൈ​ടെ​ക്കി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ രാ​ജ്യ​ത്തെ 11 പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ 12 കൂ​റ്റ​ൻ സ്റ്റേ​ഡി​യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ആ​രാ​ധ​ക​ർ​ക്ക് ഗാ​ല​റി​ക്കു പു​റ​ത്ത് കൂ​ട്ട​മാ​യി​രു​ന്ന് ക​ളി ആ​സ്വ​ദി​ക്കാ​ൻ രാ​ജ്യ​ത്തെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കൂ​റ്റ​ൻ ടെ​ലി​വി​ഷ​ൻ സ്ക്രീ​നു​ക​ൾ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ഫു​ട്ബോ​ൾ തെ​മ്മാ​ടി​ക്കൂ​ട്ട​ങ്ങ​ളെ (ഹൂ​ളി​ഗ​ൻ​സ്) അ​ട​ക്കി നി​ർ​ത്താ​ൻ പോ​ലീ​സും, ആ​യു​ധ​ധാ​രി​ക​ളാ​യ പ​ട്ടാ​ള​വും സ​ദാ ജാ​ഗ്ര​ത​യി​ലാ​ണ്.

You might also like

-