ലോകത്ത് കോവിഡ് ബാധിച്ച് മരണം 190,635 കടന്നു. അമേരിക്കയില്‍ 49,845 മരണം
രോഗ ബാധിതരുടെ എണ്ണം2,718,139 അമേരിക്കയില്‍ സ്ഥിതി രൂക്ഷമാവുകയാണ്. കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍880,204 ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം49,845 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ന്യൂസ് ഡെസ്ക് :അമേരിക്കാ ഉൾപ്പെടെയുള്ള ലോകത്തെ വൻകിട രാജ്യങ്ങളെ ആശങ്കയിൽ ആഴ്ത്തി കോവിഡ് ലോകമെങ്ങുപടരുകയാണ് 212 ഓളം ലോക രാഷ്ട്രങ്ങളെയാണ് കോവിഡ് കീഴ്പ്പെടുത്തിയിരിക്കുന്നത് ലോകത്ത് കോവിഡ് ബാധിച്ച് മരണം 190,635 കടന്നു. രോഗ ബാധിതരുടെ എണ്ണം2,718,139 അമേരിക്കയില്‍ സ്ഥിതി രൂക്ഷമാവുകയാണ്.
കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍880,204 ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം49,845 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.അതേസമയം ചൈനയിൽ കോവിടിന്റെ രണ്ടാം ഘട്ടവ്യാപനം നടക്കുന്നതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു പുതുതായി 36 പേർക്കുടി ചൈനയിൽ കോവിഡ് സ്ഥികരിച്ചിട്ടുണ്ട്
അമേരിക്കക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലും മരണനിരക്ക് ഉയരുകയാണ്. ഫ്രാന്‍സില്‍ 158,183 പേർക്ക് കോവിഡ് സ്ഥികരിച്ചു ഫ്രാന്‍സില്‍ മൊത്തം മരണം 21,856 കടന്നു .ഇറ്റലിയിലെ മരണസംഖ്യ 25,549പിന്നിട്ടു. സ്പെയ്നില്‍ കോവിഡ് ബാധിച്ച് മരിച്ചത്22,157 ലധികം പേരാണ്. സ്പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നുണ്ട്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്.ഇംഗ്ലണ്ടിൽ കോവിഡ് മരണം18,738 കടന്നു ഫ്രാൻസിൽമരണം21,856പിന്നിട്ടിരിക്കുകയാണ് ഇവിടെ 158,183പേർക്കു കോവിഡ് സ്ഥികരിച്ചിട്ടുണ്ട്
അതേസമയം ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തികൊണ്ട് പടരുന്ന കോവിഡ് മഹാമാരിയെ കുറിച്ച് രാജ്യാന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഓസ്ട്രേലിയ. വൈറസിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കണമെന്ന നിലപാടാണ് ഓസ്ട്രേലിയക്ക്. അതേസമയം, ചൈന വിരോധത്തിന് കൂട്ട് നില്‍ക്കുന്ന അമേരിക്കയുടെ നിലപാടാണ് ഓസ്ട്രേലിയക്ക് എന്ന് ചൈന കുറ്റപ്പെടുത്തി.
കോവിഡ് മഹാമാരിയുടെ പ്രഭവ കേന്ദ്രം ചൈന ആണ് എന്നാണ് മറ്റ് രാജ്യങ്ങളുടെ വാദം. ഈ അവസരത്തിലാണ് കോവിഡ് മഹാമാരിയെ കുറിച്ച് രാജ്യാന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയ രംഗത്ത് വന്നിരിക്കുന്നത്. ചൈനക്ക് എതിരെ നേരത്തെ രംഗത്ത് വന്നത് അമേരിക്കയാണ്. എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് പറ്റിയ സമയമല്ല ഇതെന്നാണ് ഫ്രാന്‍സ് ഇക്കാര്യത്തില്‍ വ്യക്തമാക്കിയത്. അന്വേഷണത്തിനു പറ്റിയ സമയമല്ലെന്നാണ് ഫ്രാൻസിന്റെ വാദം.
അതേസമയം, ചൈനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യുഎസ് സംസ്ഥാനമായ മിസോറി തീരുമാനിച്ചു. കോവിഡിന്റെ യഥാർഥ വിവരങ്ങൾ മൂടിവച്ച ചൈന, മുന്നറിയിപ്പു നൽകിയവരെ നിശ്ശബ്ദരാക്കിയെന്നും രോഗം പടരുന്നതു തടയാൻ ഒന്നും ചെയ്തില്ലെന്നും അവർ ആരോപിച്ചു