ലോകത്ത് കോവിഡ് ബാധിച്ച് മരണം 170,425 കടന്നു,രോഗ ബാധിതരുടെ എണ്ണം 2,481,040.

ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 18,929കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍792,759 ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

0

ന്യൂസ് ഡെസ്ക് :ലോകത്ത് കോവിഡ് ബാധിച്ച് മരണം 170,425 കടന്നു. രോഗ ബാധിതരുടെ എണ്ണം 2,481,040. അമേരിക്കയില്‍ സ്ഥിതി രൂക്ഷമാവുകയാണ്.കോവിഡ് മഹാമാരി മൂലം ലോകത്ത് മരണം ദിനംപ്രതി വര്‍ധിക്കുകയാണ്. 210 ഓളം ലോക രാഷ്ട്രങ്ങളെയാണ് കോവിഡ് കീഴ്പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 18,929കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍792,759 ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം 42,514 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.24  മണിക്കൂറിനിടെ 2450  ലധികം   പേര് അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചു

അമേരിക്കക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലും മരണനിരക്ക് ഉയരുകയാണ്. ഫ്രാന്‍സില്‍155,383പേർക്ക്   കോവിഡ് സ്ഥികരിച്ചു  ഫ്രാന്‍സില്‍ മൊത്തം മരണം20,265കടന്നു .ഇറ്റലിയിലെ മരണസംഖ്യ 24,114പിന്നിട്ടു. സ്പെയ്നില്‍ കോവിഡ് ബാധിച്ച് മരിച്ചത്20,852ലധികം പേരാണ്. സ്പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നുണ്ട്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്.ഇംഗ്ലണ്ടിൽ  കോവിഡ് മരണം 16,060  കടന്നു   ഫ്രാൻ‌സിൽമരണം20,265പിന്നിട്ടിരിക്കുകയാണ്

ഇതിനിടെ കോവിഡ് 19 മഹാമാരിയുടെ ഭീകരത വെളിവാക്കുന്നതായിരുന്നു അമേരിക്കന്‍ ദിനപത്രമായ ബോസ്റ്റണ്‍ ഗ്ലോബിന്റെ ഞായറാഴ്ച പുറത്തിറങ്ങിയ പത്രം. 15 ചരമ പേജുകളാണ് പത്രം ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. കോവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ നിന്നുള്ള പത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബോസ്റ്റണ്‍ ഗ്ലോബിന്റെ ഞായറാഴ്ചത്തെ പത്രം

You might also like

-