ലോകത്ത് കോവിഡ് ബാധിച്ച് മരണം 165,058കടന്നു രോഗ ബാധിതരുടെ എണ്ണം2,406,905.

കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16,106 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ 763,836ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം 40,555ആളുകളാണ്

0

ന്യൂസ് ഡെസ്ക് :ലോകത്ത് കോവിഡ് ബാധിച്ച് മരണം 165,058കടന്നു. രോഗ ബാധിതരുടെ എണ്ണം2,406,905. അമേരിക്കയില്‍ സ്ഥിതി രൂക്ഷമാവുകയാണ്.കോവിഡ് മഹാമാരി മൂലം ലോകത്ത് മരണം ദിനംപ്രതി വര്‍ധിക്കുകയാണ്. 210 ഓളം ലോക രാഷ്ട്രങ്ങളെയാണ് കോവിഡ് കീഴ്പ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധിച്ച്  165,058 ഇതുവരെ മരിച്ചത്. രോഗ ബാധിതരുടെ എണ്ണം2,406,905 കടന്നു.

.കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16,106 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ 763,836ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം 40,555ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.24  മണിക്കൂറിനിടെ 2600  ലധികം   പേര് അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചു

അമേരിക്കക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലും മരണനിരക്ക് ഉയരുകയാണ്. ഫ്രാന്‍സില്‍152,894പേർക്ക്   കോവിഡ് സ്ഥികരിച്ചു  ഫ്രാന്‍സില്‍ മൊത്തം മരണം19,718 കടന്നു .ഇറ്റലിയിലെ മരണസംഖ്യ 23,660പിന്നിട്ടു. സ്പെയ്നില്‍ കോവിഡ് ബാധിച്ച് മരിച്ചത്20,453ലധികം പേരാണ്. സ്പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നുണ്ട്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്.ഇംഗ്ലണ്ടിൽ  കോവിഡ് മരണം 16,060  കടന്നു   ഫ്രാൻ‌സിൽമരണം  19,718  പിന്നിട്ടിരിക്കുകയാണ് 

 

 

 

 

You might also like

-