ലോകത്ത് കോവിഡ് ബാധിച്ച് മരണം 160,755 കടന്നു. രോഗ ബാധിതരുടെ എണ്ണം 2,330,937.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ 738,830ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം 39,014 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ന്യൂസ് ഡെസ്ക് :ലോകത്ത് കോവിഡ് ബാധിച്ച് മരണം 160,755 കടന്നു. രോഗ ബാധിതരുടെ എണ്ണം 2,330,937. അമേരിക്കയില്‍ സ്ഥിതി രൂക്ഷമാവുകയാണ്.കോവിഡ് മഹാമാരി മൂലം ലോകത്ത് മരണം ദിനംപ്രതി വര്‍ധിക്കുകയാണ്. 210 ഓളം ലോക രാഷ്ട്രങ്ങളെയാണ് കോവിഡ് കീഴ്പ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധിച്ച് 160,755 ഇതുവരെ മരിച്ചത്. രോഗ ബാധിതരുടെ എണ്ണം 2,330,937 കടന്നു.
കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16,106 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ 738,830ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം 39,014 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.24 മണിക്കൂറിനിടെ 2441 പേര് അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചു
അമേരിക്കക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലും മരണനിരക്ക് ഉയരുകയാണ്. ഫ്രാന്‍സില്‍ 151,793 പേർക്ക് കോവിഡ് സ്ഥികരിച്ചു ഫ്രാന്‍സില്‍ മൊത്തം മരണം19,323 കടന്നു .ഇറ്റലിയിലെ മരണസംഖ്യ 23,227പിന്നിട്ടു. സ്പെയ്നില്‍ കോവിഡ് ബാധിച്ച് മരിച്ചത്20,639ലധികം പേരാണ്. സ്പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നുണ്ട്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്.