ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,182,197കടന്നു.അമേരിക്കയിലും സ്പെയിനിലും ഇറ്റലിയിലും നിയന്ത്രണാതീതം
ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16,106 കടന്നു
ന്യൂസ് ഡെസ്ക് :ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,182,197കടന്നു. കോവിഡ് ബാധിച്ച്145,521 ലധികം ആളുകളാണ് ലോകത്ത് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തി നാനൂറിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16,106 കടന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍677,570 ആളുകള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം 34,617 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
അമേരിക്കക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലും മരണ നിരക്ക് ഉയരുകയാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം 1438 പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ മൊത്തം മരണം17,920 കടന്നു .ഇറ്റലിയിലെ മരണസംഖ്യ 22,170പിന്നിട്ടു. സ്പെയ്നില്‍ കോവിഡ് ബാധിച്ച് മരിച്ചത് 19,315ലധികം പേരാണ്. സ്പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നുണ്ട്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുകയാണ്.
ഇതിനിടെ ലോകാരോഗ്യ സംഘടനക്ക് നല്‍കിവന്ന ധനസഹായം തല്‍ക്കാലികമായി നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. ജര്‍മനിയില്‍ ആഞ്ജലേയ മെര്‍ക്കല്‍ ലോക്ഡൌണ്‍ ഇളവ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു. മെയ് നാലിനകം സ്കൂളുകളടക്കം തുറക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ജര്‍മനിയില്‍ ഇതുവരെ 137,698 ആളുകള്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 4,052ആളുകള്‍ രോഗം ബാധിച്ച് മരിച്ചു.547,295 ആളുകള്‍ക്ക് ഇതുവരെ ലോകത്ത് കോവിഡ് രോഗം ഭേദമായി.അതേസമയം പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചും 1.8 ട്രില്ലന്‍ ഡോളറിന്റെ അധിക ദുരിതാശ്വാസനിധി വര്‍ധിപ്പിച്ചുമാണ് അമേരിക്കയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കൂടുതല്‍ രാജ്യങ്ങള്‍ ലോക്ക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.