ആഗോള തലത്തില്‍ കോവിഡ് രണ്ടുകോടിയിലേക്ക് മരണം 656,550 പിന്നിട്ടു
അമേരിക്കലും ബ്രസീലും ഇന്ത്യയും രോഗവ്യാപനത്തില്‍ കുറവുകാണിക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനായുടെ വിലയിരുത്തല്‍. അമേരിക്കയില്‍ രോഗബാധിതര്‍ ഇതുവരെ 4,433,410 എന്ന നിലയിലാണ്.
വാഷിംഗ്ണ്‍: ആഗോള തലത്തില്‍ കൊറോണ വ്യാപനം വർധിക്കുകയാണ് രണ്ടുകോടിയിലെ രോഗവ്യാപന നിരക്ക് ഉടൻ എത്തിയേക്കും 16,644,069 പേരിലാണ്കോവിഡ് ബാധിച്ചത് മരണസംഖ്യ 656,550 പിന്നിട്ടു . അമേരിക്കലും ബ്രസീലും ഇന്ത്യയും രോഗവ്യാപനത്തില്‍ കുറവുകാണിക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനായുടെ വിലയിരുത്തല്‍. അമേരിക്കയില്‍ രോഗബാധിതര്‍ ഇതുവരെ 4,433,410 എന്ന നിലയിലാണ്. ബ്രസീലില്‍ രോഗബാധിതര്‍ 2,443,480ആയപ്പോള്‍ ഇന്ത്യയില്‍1,482,503 പേരിലേണ് ഇതുവരെ രോഗം പടര്‍ന്നത്.
അമേരിക്കയില്‍ എല്ലാ സംസ്ഥാനത്തും രോഗബാധിതര്‍ കൂടുകയാണ്. ഇന്നലെ മാത്രം 60,000 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇരുപത്തിനാല് മണിക്കൂറിനിടെ മരണം 567 ആയി. ബ്രസീലില്‍ 23,579 പേര്‍ക്ക് ഒറ്റ ദിവസം രോഗം കണ്ടെത്തിയപ്പോള്‍ ചികിത്സയിലിരുന്നതില്‍ 627 പേര്‍ മരിച്ചതായാണ് വിവരം. ഇന്ത്യയില്‍ ഇന്നലെ 46,000 പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. മരണം 636 ആയി എന്നാണ് ഇന്നലത്തെ കണക്ക്.രോഗമുക്തരായവരുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കുന്നതിന്റെ ആശ്വാസവും ലോകാരോഗ്യ സംഘടന പങ്കുവച്ചു. ഇതുവരെ 1,02,17,311 പേരുടെ രോഗം ഭേദമായെന്നാണ് ആഗോള കൊറോണ സൂചിക കാണിക്കുന്നത്. ഇതിനിടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ രോഗവ്യാപനത്തിന്റെ ഭീതിയിലാണ്.