ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നരക്കോടി പിന്നിട്ടു.

നിലവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 99 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണ്

0

ന്യൂയോര്‍ക്ക് : ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നരക്കോടി പിന്നിട്ടു. ഇതുവരെ 15,091,452 പേര്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 9,110,153 പേര്‍ രോഗമുക്തി നേടി. നിലവില്‍ 5,361,899 പേരാണ് ലോകത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.619,465 പേര് മരണപെട്ടു

നിലവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 99 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണ്. 5,298,114 രോഗികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം 63,785 പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ ആശങ്കയുയര്‍ത്തി കൊറോണയെ തുടര്‍ന്നുള്ള മരണങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. 619,400 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.അമേരിക്കയില്‍ മാത്രം 40 ലക്ഷത്തിലധികം കൊറോണ ബാധിതരാണ് ഉള്ളത്. 4,028,569 പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 144,953 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1,886,583 പേരാണ് അമേരിക്കയില്‍ രോഗം ഭേദമായി ആശുപത്രിവിട്ടത്.ബ്രസീല്‍ 2,166,532 ഇന്ത്യ 1,194,085, റഷ്യ 783,328, ദക്ഷിണാഫ്രിക്ക 381,798, പെറു 362,087 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

You might also like

-