ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,194,210 മരണസംഖ്യ 334,621 ആയി
അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് 1,620,902ആളുകള്‍ക്കാണ്.ഇതില്‍ ഇരുപത്തിഎട്ടായിരം പേര്‍ പുതിയ രോഗികള്‍. 1255 പേര്‍ 24 മണിക്കൂറില്‍ മരിച്ചപ്പോള്‍ ആകെ മരണസംഖ്യ തൊണ്ണൂറ്റിആറായിരം കടന്നു
വാഷിങ്ടൺ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,194,210 .കവിഞ്ഞു മരണസംഖ്യ 334,621 ആയി. അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് 1,620,902ആളുകള്‍ക്കാണ്.ഇതില്‍ ഇരുപത്തിഎട്ടായിരം പേര്‍ പുതിയ രോഗികള്‍. 1255 പേര്‍ 24 മണിക്കൂറില്‍ മരിച്ചപ്പോള്‍ ആകെ മരണസംഖ്യ തൊണ്ണൂറ്റിആറായിരം കടന്നു. ബ്രസീലില്‍ 24 മണിക്കൂറിനിടെ പതിനാറായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം റഷ്യയാണ്.317,554കേസുകളാണ് റഷ്യയില്‍ സ്ഥിരീകരിച്ചത് 3,099 പേര് മരിച്ചു . അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ വര്‍ദ്ധിച്ച സാഹചര്യത്തില്‍ റഷ്യയില്‍ കൊറോണ കേസുകളുടെ എണ്ണവും മരണ നിരക്കും കുറവായിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തോട് കൂടി റഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുകയായിരുന്നു .സ്പൈനിൽ പേർക്കു280,117കോവിഡ് സ്‌ഥികരിച്ചു 27,940 പേര് മരിച്ചു ബ്രിട്ടനിൽ 250,908 പേർക്ക് കോവിഡ് സ്ഥികരിച്ചപ്പോൾ36,042പേര് മരിച്ചുഇറ്റലിയിൽ228,006 പേർക്ക് കോവിഡ് സ്ഥികരിച്ചു മരണം 32,486ആയി ഫ്രാൻസിൽ 181,826 പേർക്കാണ് കോവിഡ് സ്ഥികരിച്ചതു മരണം28,215 ആയി കോവിഡ് ബാധ്യത പട്ടികയിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ് ഇൻഡയിൽ 118,226പേർക്ക്കോവിഡ് ബാധിച്ചപ്പോൾ3,584പേര് മരണ പെട്ടു
രോഗബാധിതര്‍ ഒരു ലക്ഷം പിന്നിട്ട രാജ്യങ്ങളില്‍ ഇന്ത്യക്ക് താഴെയായി പെറുവും ഇടം പിടിച്ചു. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള ആദരസൂചകമായി അമേരിക്കയില്‍ മൂന്ന് ദിവസം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു.
അതേസമയം, ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. രോഗ ബാധിതര്‍ ഒരു ലക്ഷത്തി പന്ത്രണ്ടായിരം കടന്നതായാണ് ഒദ്യോഗിക കണക്ക്. ആകെ മരണം 1454 ആയി.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ നാല്‍പതിനായിരം കടന്നു. ഇന്നലെ 2345 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 41,642 ആയി. ഗുജറാത്തിലും തമിഴ്‌നാട്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.