ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,138,396 കടന്നുഅമേരിക്കയിൽ മരണം 59,266 കടന്നു
ലോകത്താകമാനമുളളത് 3,138,396 കോവിഡ് ബാധിതര്‍. രോഗ ഭീതിയില്‍ കഴിയുന്ന അമേരിക്കയില്‍ തന്നെയാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും. അമേരിക്കയില്‍ ഇന്നലെ മാത്രം 23,000 ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2000 ലേറെ പേരാണ് ഇവിടെ മരിച്ചത്.
ന്യൂസ് ഡെസ്ക് :ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,138,396 കടന്നു. 217,984 ആളുകളാണ് വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത് ആറായിരത്തിലേറെ പേരാണ്. അമേരിക്കയില്‍ കോവിഡ് ബാധിതര്‍ 1,035,765 കടന്നു.
ലോകത്താകമാനമുളളത് 3,138,396 കോവിഡ് ബാധിതര്‍. രോഗ ഭീതിയില്‍ കഴിയുന്ന അമേരിക്കയില്‍ തന്നെയാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും. അമേരിക്കയില്‍ ഇന്നലെ മാത്രം 23,000 ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2000 ലേറെ പേരാണ് ഇവിടെ മരിച്ചത്. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 1,035,765 പിന്നിട്ടു . അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്കില്‍ തന്നെയാണ്, ഇന്നലെ മാത്രം ന്യൂയോര്‍ക്കില്‍ 410 പേര്‍ മരിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളായ സ്പെയിനിലും ഇറ്റലിയിലും ഫ്രാന്‍സിലും കഴിഞ്ഞ ദിവസങ്ങളിലായി മരണനിരക്കില്‍ നേരിയ കുറവുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ ഇന്നലെ 500 ലേറെ കോവിഡ് മരണം സംഭവിച്ചു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലാണ്.
സ്പെയിനിൽ 232,128 പേർക്ക് കോവിഡ് ബാധിച്ചതിൽ 23,822പേര് മരിച്ചു ഇറ്റലിയിൽ കോവിഡ് ബാധിച്ചവർ 201,505 പേരാണ് മരണം 27,359 ,യു കെ യിൽ 161,145 പേർക്ക് കോവിഡ് സ്ഥികരിച്ചപ്പോൾ മരണസംഖ്യ യുയാർന്നതു ലോകത്തെ അകെ ഞെട്ടിച്ചിരിക്കുകയാണ് ഇവിടെ 21,678 പേരാണ് മരിച്ചത്
മരണവും രോഗികളുടെ എണ്ണവും കുറയുന്നതോടെ ഇറ്റലി, ആസ്ത്രേലിയ, ന്യൂസിലന്ഡ്, ഇറാന്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിരിക്കുകയാണ്. ദക്ഷിണ കൊറിയയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും രോഗ വിമുക്തി നേടിയവര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
എന്നാല്‍ 212 രാജ്യങ്ങളിലായി സ്ഥിരീകരിച്ച കോവിഡ് രോഗത്തില്‍ നിന്നും ഇതുവരെ ഒന്പതര ലക്ഷത്തോളം പേര്‍ക്കാണ് രോഗ മുക്തരാകാന്‍ സാധിച്ചിട്ടുളളത്. അതേസമയം കോവിഡ് പ്രഭവ കേന്ദ്രമായ ചൈന നിലവില്‍ ശാന്തമാണ്.