ലോകത്ത് കോവിഡ് മരണം 64,716 കടന്നു.1,201,933ലധികം പേർക്ക് അമേരിക്കയിലും സ്പൈനിലും മനരനിരക്ക് കുതിച്ച ഉയരുന്നു

200 ലേറെ രാജ്യങ്ങളിലായി 1,201,933ലധികം ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1040 ലേറെ മരണങ്ങള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു

0

ന്യൂസ്ഡെസ്‌ക് :ലോകത്ത് കോവിഡ് മരണം 64,716 കടന്നു.1,201,933ലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1048 പേരാണ്. സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവടങ്ങളിലെല്ലാം മരണനിരക്ക് ഉയരുകയാണ്.
200 ലേറെ രാജ്യങ്ങളിലായി 1,201,933ലധികം ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1040 ലേറെ മരണങ്ങള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 630 പേര്‍ മരിച്ചു. ഇവിടെ ആകെ മരണസംഖ്യ 3565 ആയി. അടുത്ത രണ്ടാഴ്ചക്കകം ന്യൂയോര്‍ക്കില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ വ്യക്തമാക്കി. 3,10,233 ആണ് അമേരിക്കയില്‍‌ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം.

കോവിഡ് ഏറ്റവും വലിയ ആള്‍നാശം സൃഷ്ടിച്ച ഇറ്റലിയില്‍ ഇന്നലെ 681 പേര്‍ കൂടെ മരിച്ചതോടെ മരിച്ചവരുടെ എണ്ണം 15,362 ല്‍ എത്തി. ഫ്രാന്‍സിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 1053 പേര്‍. ആകെ മരണസംഖ്യ 7560 ല്‍ എത്തി. സ്പെയിനില്‍ ഇന്നലെ 749 പേര്‍‌ മരിച്ചു. മരണനിരക്കില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തിയതിനാല്‍ കോവിഡ് ബാധയുടെ പീക്ക് പിരീഡ് രാജ്യം അതിജീവിച്ചതായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ബ്രിട്ടനില്‍ 708 പേരും ജര്‍മനിയില്‍ 169 പേരും ഇന്നലെ മരിച്ചു

You might also like

-