മരണസംഖ്യ 53,198 പിന്നിട്ടു; ഫ്രാന്‍സില്‍ ഒറ്റദിവസം മരിച്ചത് 1,355 പേര്‍.ഇറ്റലിയിൽ മരണം 13,915
204 രാജ്യങ്ങളിലായാണ് 1,015,545പേർക്ക് കോവിഡ് ബാധയേറ്റിരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും ദ്രുതഗതിയിലാണ് രോഗംപടരുന്നത്. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെയാണ് 1,355 പേര്‍ മരിച്ചത്. സ്പെയിനില്‍ 961പേരും അമേരിക്കയിലും ഇറ്റലിയിലും എഴുന്നൂറിലധികംപേരും. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷത്തി നാല്‍പതിനായിരത്തിന് മുകളിലെത്തി.
ന്യൂസ് ഡെസ്ക് :ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. ഇതുവരെ 1,015,545 പേര്‍ക്കാണ് രോഗംസ്ഥിരീകരിച്ചത്. വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ട് 53,198 ആയി. ഫ്രാന്‍സില്‍ ഒറ്റദിവസം കൊണ്ട് 1,355 പേര്‍ മരിച്ചപ്പോള്‍ അമേരിക്കയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗബാധിതരായത് മുപ്പതിനായിരത്തോളംപേരാണ്.
204 രാജ്യങ്ങളിലായാണ് 1,015,545പേർക്ക് കോവിഡ് ബാധയേറ്റിരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും ദ്രുതഗതിയിലാണ് രോഗംപടരുന്നത്. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെയാണ് 1,355 പേര്‍ മരിച്ചത്. സ്പെയിനില്‍ 961പേരും അമേരിക്കയിലും ഇറ്റലിയിലും എഴുന്നൂറിലധികംപേരും. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷത്തി നാല്‍പതിനായിരത്തിന് മുകളിലെത്തി. മരണസംഖ്യ ആറായിരത്തോട് അടുക്കുന്നു.ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഇറ്റലിയില്‍ മരണസംഖ്യ പതിനാലായിരത്തിനടുത്തെത്തി. രോഗംപടര്‍ന്നുപിടിക്കുന്നതിനിടെ അമേരിക്ക പ്രതിരോധ നടപടികള്‍ ശക്തമാക്കി. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നു.
ന്യൂയോര്‍ക്ക് ഉള്‍പ്പെടെ രോഗംപടരുന്ന മേഖലകളില്‍ ഒരാള്‍പോലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസിഡന്റിന്റെ രണ്ടാമത്തെ പരിശോധനഫലവും നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതിനിടെ കോവിഡ് പ്രതിരോധത്തിന് യു.എസ്. നാവികസേന ഒന്നുംചെയ്യുന്നില്ലെന്ന് പരാതിപ്പെട്ടതിന് തിയോഡര്‍ റൂസ്‌വെൽഡ് വിമാനവാഹിനിക്കപ്പല്‍ കമാന്‍ഡര്‍ ബ്രെറ്റ് ക്രോസിയറെ സ്ഥാനത്തുനിന്ന് നീക്കി.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി.രോഗ ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. കോവിഡ് അതീവ ജാഗ്രത പ്രദേശങ്ങളുടെ എണ്ണം 42 ആയി. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് അവസാനം രോഗം സ്ഥിരീകരിച്ചത്. അതേസമയം ഏപ്രിൽ 15നു ശേഷം ലോക്ക് ഡൗൺ തുടരുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 19 ആയി. തെലങ്കാനയിലാണ് മൂന്ന് പേർ മരിച്ചത്. രാജസ്ഥാനിൽ രണ്ട് പേരും. രോഗബാധിതരിൽ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യയിൽ നിന്നാണ് തെലങ്കാനയിൽ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 27ഉം ആന്ധ്രയിൽ 21ഉം പേർക്ക് രോഗം കണ്ടെത്തി