കൊറോണ പ്രതിരോധത്തിനായി ലോകബാങ്ക് ഇന്ത്യക്ക് നൂറ് കോടി ഡോളര്‍ കൂടി നല്‍കും
സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. 7,500 കോടി ഡോളറിന്റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചത്
ഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി ലോകബാങ്ക് ഇന്ത്യക്ക് നൂറ് കോടി ഡോളര്‍ കൂടി നല്‍കും. നേരത്തെ പ്രഖ്യാപിച്ച നൂറ് കോടിക്ക് പുറമേയാണിത്. സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. 7,500 കോടി ഡോളറിന്റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ചത്.ആരോഗ്യ സംവിധാനങ്ങള്‍ക്കായി സമാനമായ ഒരു പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് ഇതെന്ന് ലോക ബാങ്ക് അറിയിച്ചു. പരിശോധന കിറ്റുകള്‍ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആ തുക വിനിയോഗിക്കേണ്ടത്.
കൊറോണ വൈറസിനെ നേരിടാന്‍ സാമൂഹിക അകലവും ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ടതിനാല്‍ സമ്പദ് വ്യവസ്ഥ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകബാങ്ക് കണ്‍്ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു. ലോക ബാങ്കിന്റെ വിവിധ ഫണ്ടുകളില്‍ നിന്നു ദീര്‍ഘകാല വായ്പയായും സഹായമായുമാണ് ഇപ്പോള്‍ തുക അനുവദിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. പരിശോധന കിറ്റുകള്‍ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കേണ്ടത്.