ഓസ്റ്റിനില്‍ നിന്നും കാണാതായ യുവതിയുടെ ജഡം കാര്‍ ഡിക്കിയില്‍, കുഞ്ഞ് സുരക്ഷിത, കൂട്ടുകാരി അറസ്റ്റില്‍
ഡിസംബര്‍ 12 രാവിലെയാണ് യുവതിയും കുഞ്ഞും വീട്ടില്‍ നിന്നും കാണാതായത്. വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു.
ഓസ്റ്റിന്‍: മകനെ ഓസ്റ്റിനിലെ കവന്‍ എലിമെന്ററി സ്ക്കൂളില്‍ രാവിലെ ഇറക്കിയതിന് ശേഷം മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞിനേയും കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ഹീഡി ബ്രൊസാഡിനേയും (33) കുഞ്ഞിനേയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിസംബര്‍ 19 വ്യാഴാഴ്ച രാത്രി ഹീഡിയുടെ ജഡം കാറിന്റെ ഡിക്കിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ഹൂസ്റ്റണിലെ വീട്ടില്‍ കണ്ടെത്തിയ കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി.
ഡിസംബര്‍ 12 രാവിലെയാണ് യുവതിയും കുഞ്ഞും വീട്ടില്‍ നിന്നും കാണാതായത്. വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു.ഹീഡി കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരുടെ ഏറ്റവും അടുത്ത കൂട്ടുക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 20 ന് പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരങ്ങള്‍ നല്‍കിയത്. എങ്ങനെയാണ് ഹീഡി കൊല്ലപ്പെട്ടതെന്ന് പോലീസ് വെളിപ്പെടുത്തിയില്ല.ലഭ്യമായ വിവരമനുസരിച്ച് ഹീഡയുടെ കൂട്ടുക്കാരി മെഗന്‍ ഫിറാംസ്ക്ക (33) കുട്ടിയെ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരേയും കൂട്ടിക്കൊണ്ടുപോയത്.
മെഗനും, കൂട്ടുക്കാരനും ഒരു കുട്ടിക്കുവേണ്ടി ആഗ്രഹിച്ചിരുന്നുവെന്നും അതായിരുക്കും തട്ടിക്കൊണ്ടുപോകലിന് കാരണമെന്നും കരുതുന്നു.
ഹീഡി ഗര്‍ഭിണിയായിരുന്നപ്പോള്‍ കൂട്ടുക്കാരിയും ഗര്‍ഭിണിയായിരുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ചിരുന്നു.ഈ ഗൂഡാലോചനയില്‍ ഹീഡിയുടെ ഭര്‍ത്താവിന് പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ മെഗനെ കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്ക് 600000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്