മക്കള്‍ നോക്കിനില്‍ക്കെ ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചു കൊലപ്പെടുത്തി 

കുടുംബവഴക്കിനെതുടര്‍ന്ന് കോടതി ഉത്തരവനുസരിച്ച് ശനിയാഴ്ച കുട്ടികളെ ഭര്‍ത്താവിനെ ഏല്‍പിക്കാന്‍ എത്തിയതായിരുന്നു കെയ്‌ല.വെടിയൊച്ച കേട്ടു ഓടിയെത്തിയ പോലീസ് മാറില്‍ വെടിയുണ്ടയേറ്റു

0

ലൂസിയാന: മൂന്ന് മക്കളുടെ മുമ്പില്‍ വെച്ചു ഭര്‍ത്താവിന്റെ നെഞ്ചിനു നേരെ വെടിയുതിര്‍ത്തു കൊലപ്പെടുത്തിയ ഭാര്യ കെയ്‌ല കൗട്ടിയെ(31) അറസ്റ്റുചെയ്തു കേസ്സെടുത്തതായി പോലീസ്.സെപ്റ്റംബര്‍ 8 ശനിയാഴ്ച ലൂസിയാന വാള്‍മാര്‍ട്ടിന് മുമ്പിലായിരുന്നു സംഭവം.

കുടുംബവഴക്കിനെതുടര്‍ന്ന് കോടതി ഉത്തരവനുസരിച്ച് ശനിയാഴ്ച കുട്ടികളെ ഭര്‍ത്താവിനെ ഏല്‍പിക്കാന്‍ എത്തിയതായിരുന്നു കെയ്‌ല.വെടിയൊച്ച കേട്ടു ഓടിയെത്തിയ പോലീസ് മാറില്‍ വെടിയുണ്ടയേറ്റു വീണു കിടന്നിരുന്ന ഭര്‍ത്താവിന് സി.പി.ആര്‍ നല്‍കിയെങ്കിലും, രക്ഷപ്പെടുത്താനായില്ലെന്ന് അലക്‌സാഡ്രിയ പോലീസ് പറഞ്ഞു.

വെടിയേറ്റു മരിച്ചത് കെയ്‌ലയുടെ ഭര്‍ത്താവാണെന്നും, കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു. മൂന്നു കുട്ടികളെ ഇവരുടെ ബന്ധുക്കളെ ഏല്‍പിച്ചതായും പോലീസ് പറഞ്ഞു.

 

 

 

You might also like

-