വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്ക്

അര്‍ദ്ധരാത്രിയില്‍ ലയത്തിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്നും അരി കഴിക്കാനെത്തിയ കാട്ടാനയുടെ ശബ്ദം കേട്ട് അന്ന് ലക്ഷ്മി വീടിന് പുറത്തിറങ്ങിയപ്പോള്‍ ആണ് ആക്രമണം

അതിരപ്പിള്ളി| വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്ക്. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67 ) പരിക്കേറ്റത്. ഈടിആര്‍ എസ്റ്റേറ്റ് പരിസരത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

അര്‍ദ്ധരാത്രിയില്‍ ലയത്തിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്നും അരി കഴിക്കാനെത്തിയ കാട്ടാനയുടെ ശബ്ദം കേട്ട് അന്ന് ലക്ഷ്മി വീടിന് പുറത്തിറങ്ങിയപ്പോള്‍ ആണ് ആക്രമണം.വീടിന് വെളിയിൽ ഇറങ്ങിയ അന്ന ലക്ഷിയെ കാട്ടാന തുമ്പിക്കൈകൊണ്ട് ചുഴറ്റി എറിയുകയായിരുന്നു.തലനാരിഴക്കാണ് ഇവർ രക്ഷപെട്ടത് അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്.പ്രദേശത്ത് നിരന്തരം കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്ന പ്രദേശമാണ് ഇവിടം .

You might also like

-