ഭാര്യമാരെ ലൈംഗിക വേഴ്ചക്ക് ! എട്ടുപേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചത് ജീവന് ഭീഷണിയുണ്ട്
ഒരിക്കൽ സഹോദരിയെ കെട്ടിയിട്ടതായി സഹോദരൻ പറഞ്ഞു. സംഘാംഗങ്ങളിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നും സഹോദരൻ പറഞ്ഞു.ആദ്യം അറിഞ്ഞപ്പോള്‍ സഹോദരീ ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിച്ചതാണ്
കോട്ടയം | സമൂഹമാധ്യമങ്ങൾ വഴി ഭാര്യമാരെ ലൈംഗിക വേഴ്ചക്ക് കൈമാറ്റം ചെയ്തെന്ന കേസിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ കുടുംബം. എട്ടുപേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചത്. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത്. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായി മർദ്ദിക്കുമായിരുന്നു. കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി. ഒരിക്കൽ സഹോദരിയെ കെട്ടിയിട്ടതായി സഹോദരൻ പറഞ്ഞു. സംഘാംഗങ്ങളിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നും സഹോദരൻ പറഞ്ഞു.ആദ്യം അറിഞ്ഞപ്പോള്‍ സഹോദരീ ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിച്ചതാണ് . മാപ്പ് പറഞ്ഞു ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കി. അമ്മ വിചാരിച്ചാൽ പണമുണ്ടാക്കാമെന്ന് കുട്ടികളോട് പോലും പറഞ്ഞു. മക്കളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് സഹോദരിയെ ഇതിലേക്ക് വലിച്ചിഴച്ചത്.ആദ്യം ഒരു തവണ ഇതുപോലെ പ്രേരിപ്പിച്ചപ്പോൾ സ്റ്റേഷനിൽ കേസ് കൊടുത്തതാണ്. അന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞു കേസ് പിൻവലിപ്പിച്ചു
പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരല്‍. ആലപ്പുഴയില്‍ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയാണ് സഹോദരി സമ്മര്‍ദം താങ്ങാതെ സംഭവം വെളിപ്പെടുത്തിയത്. പ്രതിക്ക് ഇരുപതിലേറെ വ്യാജ അക്കൗണ്ടുകളുണ്ട്. പ്രതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും സംഘാംഗങ്ങളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും സഹോദരന്‍ പറഞ്ഞു. പത്തനാട് സ്വദേശിയായ യുവതി (27) ഭർത്താവ് (32) അടക്കമുള്ളവർക്കെതിരെ നൽകിയ പരാതിയിൽ 9 പേർക്കെതിരെയാണു പൊലീസ് കേസ് എടുത്തത്. കേസിൽ ആറു പേർ അറസ്റ്റിലായി. ബാക്കിയുള്ള മൂന്നു പേരിൽ ഒരാള്‍ സൗദിയിലേക്കു കടന്നതായാണ് വിവരം. മറ്റു രണ്ടു പേരെക്കുറിച്ച് അന്വേഷണം തുടരുന്നു.’തിരിച്ച് വീട്ടിൽ ചെന്നാൽ കേറ്റാത്ത വീട്ടുകാരുണ്ട്. ആ സ്ത്രീകളൊക്കെ അനുഭവിക്കുകയാണ്.സാഹചര്യം കൊണ്ടാണ്.’ നിരവധി സ്ത്രീകൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ട് സർക്കാർ ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്നാണ് പ്രതിഷ എന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു
സംഘങ്ങളിൽ എത്തുന്ന അവിവാഹിതരിൽ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു.ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിൽ 9 പേർക്കെതിരെയാണ് കേസ്. കേസിൽ ഇതുവരെ 6 പേരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നു എന്നാണ് വിവരം. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കറുകച്ചാൽ പൊലീസുള്ളത്. സംഭവത്തിൽ അയ്യായിരത്തിനു മുകളിൽ അംഗങ്ങളുള്ള 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും വീടുകളുമാണ് സംഘങ്ങൾ താവളമാക്കിയത്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് പൊലീസ് പറയുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.