അഭ്യർത്ഥികളോട് മുഖം തിരിക്കാതെ ബൈഡൻ ,ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ നയം തിരുത്തുന്നു
. ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ നയം ബൈഡന്‍ പിന്തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാ
വാഷിംഗ്ടണ്‍ ഡിസി: അഭയാര്‍ത്ഥി പ്രവാഹം അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളെ അസ്വസ്ഥമാക്കുന്ന അവസരത്തില്‍, കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് ബൈഡന്‍ ഭരണകൂടം ഒരുങ്ങുന്നതായി ഞായറാഴ്ച നടത്തിയ സണ്‍ഡേ ടെലിവിഷന്‍ ടോക് ഷോയില്‍ ബൈഡന്‍ ഭരണകൂടം വെളിപ്പെടുത്തി.മുന്‍ പ്രസിഡന്റ് ട്രംപ് ഈമാസത്തേക്ക് അനുവദിച്ച അഭയാര്‍ത്ഥികളുടെ എണ്ണം 15,000 എന്നത് നിലനിര്‍ത്തുമെന്നാണ് പ്രസിഡന്റ് ബൈഡന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഇത് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗങ്ങളെ പ്രകോപിപ്പിച്ചിരുന്നു. ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ നയം ബൈഡന്‍ പിന്തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഇതിനെ തുടര്‍ന്നാണ് ബൈഡന്‍ തന്റെ അഭിപ്രായം മാറ്റി മെയ് മാസത്തില്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപനം നടത്തിയത്.അമേരിക്ക മാത്രമല്ല, മറ്റ് രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കമമെന്നും, അമേരിക്ക അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുമെന്ന് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ദേക്ക് സുള്ളിവന്‍ ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സെന്‍ട്രല്‍ അമേരിക്ക, ആഫ്രിക്ക, മിഡില്‍ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള എമര്‍ജന്‍സി ഡിക്ലറേഷന്‍ പ്രസിഡന്റ് ബൈഡന്‍ വെള്ളിയാഴ്ച ഒപ്പുവച്ചിരുന്നു. ഒക്‌ടോബര്‍ ഒന്നിനു മുമ്പ് 62,000 അഭയാര്‍ത്ഥികളെ സ്വീകരിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, അത് വളരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സുള്ളിവന്‍ പറഞ്ഞു