പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് ; മുത്തലാഖ് ബില്‍ ലോക്സഭയില്‍ സഭയിൽ

റഫാല്‍, കമ്പ്യൂട്ടര്‍ നിരീക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയേക്കും.റഫാല്‍ ഇടപാടിനെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ സഭ തുടര്‍ച്ചയായി സ്തംഭിച്ചിരുന്നു. ഇന്നും വിഷയത്തില്‍ ഭരണപ്രതിപക്ഷ ബഹളം പ്രതീക്ഷിക്കാം

0

ഡൽഹി :ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം പുനരാരംഭിക്കും. മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. റഫാല്‍, കമ്പ്യൂട്ടര്‍ നിരീക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയേക്കും.റഫാല്‍ ഇടപാടിനെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ സഭ തുടര്‍ച്ചയായി സ്തംഭിച്ചിരുന്നു. ഇന്നും വിഷയത്തില്‍ ഭരണപ്രതിപക്ഷ ബഹളം പ്രതീക്ഷിക്കാം.

പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെയും രാഹുല്‍ ഗാന്ധിക്കെതിരെ ഭരണപക്ഷത്തിന്റെയും അവകാശ ലംഘന നോട്ടീസില്‍ സ്പീക്കര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനിടയിലാണ് രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാന്‍ 10 അന്വേഷണ ഏജന്‍സികള്‍ക്ക് നിരുപാധിക അനുമതി നല്‍കിയ ഉത്തരവും പുറത്തുവന്നത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ അംഗം ബിനോയ് വിശ്വം രാജ്യസഭ ചെയര്‍മാന് നോട്ടീസ് നല്‍കി. മറുവശത്ത് മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസാക്കാനാണ് എന്‍.ഡി.എ നീക്കം. ഇതിനായി എന്‍.ഡി.എ അംഗങ്ങള്‍ക്ക് വിപ് നല്‍കിയിട്ടുണ്ട്.

You might also like

-