ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുത്
'ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, ആരെങ്കിലും വന്ന് നമ്മളെ കണ്ടാല്‍ അതെല്ലാമാണ് പദ്ധതിയെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. എന്ത് നുണയും പറയാന്‍ ഉളുപ്പില്ലാത്ത തലത്തിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നു. ചെന്നിത്തലയും സ്വപ്‌ന സുരേഷിനെ കണ്ടുവെന്ന തരത്തില്‍ വാര്‍ത്ത വന്നു. അതിനര്‍ഥം സ്വര്‍ണക്കടത്തില്‍ ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്നാണോ'? മന്ത്രി
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് അമേരിക്കയില്‍ വച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ. ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ‘ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, ആരെങ്കിലും വന്ന് നമ്മളെ കണ്ടാല്‍ അതെല്ലാമാണ് പദ്ധതിയെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. എന്ത് നുണയും പറയാന്‍ ഉളുപ്പില്ലാത്ത തലത്തിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നു. ചെന്നിത്തലയും സ്വപ്‌ന സുരേഷിനെ കണ്ടുവെന്ന തരത്തില്‍ വാര്‍ത്ത വന്നു. അതിനര്‍ഥം സ്വര്‍ണക്കടത്തില്‍ ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്നാണോ’? മന്ത്രി ചോദിച്ചു.സംസ്ഥാനത്തിന്റെ നയത്തെ നയത്തെ വെല്ലുവിളിക്കാന്‍ ഒരു ശ്കതിയേയും അനുവദിക്കില്ല. വിരുദ്ധമായി ചെയ്തിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥാനാണ്. ഉദ്യോഗസ്ഥന്‍റെ പൂതി നടപ്പാക്കില്ല. ഉദ്യോഗസ്ഥന്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. പദ്ധതി നടപ്പാകില്ലെന്ന് ഇഎംസിസി പ്രതിനിധികളെ അറിയിച്ചതാണ്. ഉടമസ്ഥത മീന്‍പിടിത്തക്കാര്‍ക്ക് നല്‍കാമെന്നായിരുന്നു ഇഎംസിസി അറിയിച്ചത്.
എന്തും വിളിച്ചുപറയാമെന്ന അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് പോകുന്നുവെന്നത് കഷ്ടമാണ്. കുറച്ചുകഴിയുമ്പോള്‍ അദ്ദേഹം തിരുത്തും. അതാണ് അദ്ദേഹത്തിന്റെ രീതി, അതുകൊണ്ട് ഈ വിവാദത്തിലും പ്രതിപക്ഷ നേതാവ് തിരുത്തി മാപ്പ് പറയുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല.എല്ലാ ട്രേഡ് യൂണിയനുകളുമായു ചര്‍ച്ച ചെയ്താണ് 2019ലെ ഫിഷറീസ് നയം തീരുമാനിച്ചത്. ആഴക്കടല്‍ ട്രോളര്‍ വിദേശ കമ്പനികള്‍ക്കോ ഇന്ത്യ കോര്‍പ്പറേറ്റുകള്‍ക്കോ അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന് ലൈസന്‍സ് കൊടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നിരിക്കെ നയത്തിന് വിരുദ്ധമായ ഒന്നും ചെയ്യാന്‍ പോകുന്നില്ല. അതാണ് ഫിഷറീസ് വകുപ്പിന്റെ നിലപാട്.
രാഹുല്‍ ഗാന്ധി കൊല്ലത്ത് വരുന്നതിന്റെ ഭാഗമായി കള്ളത്തരം പറഞ്ഞ് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാം എന്ന അജണ്ടയുടെ റിഹേഴ്‌സലാണ് ഇവിടെ രമേശ് ചെന്നിത്തല കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയത്. ഈ അഭ്യാസമൊന്നും തീരദേശത്ത് നടക്കില്ല. തീരദേശങ്ങളില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് തൊഴിലാളികള്‍ നേരിട്ട് അനുഭവസ്ഥരാണ്. ആ രീതിയിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തീരപ്രദേശങ്ങളില്‍ നടത്തുന്നത്. ഇരുട്ട് കൊണ്ട് ഓട്ടയടക്കാമെന്ന് പ്രതിപക്ഷ നേതാവ് പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.ഇഎംസിസി പ്രതിനിധികള്‍ കേരളത്തില്‍ വന്ന് തന്നെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ മത്സ്യബന്ധ അനുമതിയെന്ന് പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു. ഇതിന് പ്രതിപക്ഷ നേതാവിനെ നമിക്കുകയേ നിവൃത്തിയുള്ളു. പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുതെന്നും മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു
കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ രമേശ് ചെന്നിത്തല തെളിവുകള്‍ പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി പ്രതിനിധികൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.
മന്ത്രിയുമായി സംസാരിച്ചെന്ന കാര്യം ഇ.എം.സി.സി. അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കള്ളിവെളിച്ചത്തായപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മന്ത്രി ഉരുണ്ടുകളിക്കുകയാണ്. 2018-ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് യു.എന്‍. പരിപാടിക്ക് ആയിരുന്നുവെന്നും വേറാരുമായും ചര്‍ച്ച നടത്തിയില്ലെന്നുമുള്ള മേഴ്‌സിക്കുട്ടിയമ്മയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.