അസമിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും അനുവദിക്കില്ല :രാഹുൽ

പൗരത്വ ഭേദഗതി യുടെ മറവിൽ ആസ്സാമിന്റെ ഭരണഘടനാ പ്രകാരമുള്ള അവകാശങ്ങൾ നിക്ഷേധിക്കാനുള്ള കേന്ദ്ര സർക്കാർ നിക്കാതെ ചെറുക്കുമെന്ന് അസമിനെ നിയന്ത്രിക്കാൻ നാഗ്പൂരിനെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

0

ഡൽഹി : പൗരത്വ ഭേദഗതി യുടെ മറവിൽ ആസ്സാമിന്റെ ഭരണഘടനാ പ്രകാരമുള്ള അവകാശങ്ങൾ നിക്ഷേധിക്കാനുള്ള കേന്ദ്ര സർക്കാർ നിക്കാതെ ചെറുക്കുമെന്ന് അസമിനെ നിയന്ത്രിക്കാൻ നാഗ്പൂരിനെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. അസമില്‍ പൌരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ അനുവദിക്കില്ല. ബി.ജെ.പി ഐക്യത്തിനും സമാധാന ത്തിനും എതിരാണെന്നും മോദി സര്‍ക്കാര്‍ ജനത്തെ ഭിന്നിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അസമിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും അനുവദിക്കില്ല. നാഗ്പൂരിലിരുന്ന് അസമിനെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തെയും സംസ്‌കാരത്തെയും അടിച്ചമര്‍ത്താം എന്നാണ് അവര്‍ കരുതുന്നത്. അസമിലെ ജനങ്ങള്‍തന്നെ ഇവിടുത്തെ കാര്യങ്ങള്‍ നോക്കും. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി സര്‍ക്കാരുകളുടെ നീക്കങ്ങള്‍ അസമിനെ വീണ്ടും അക്രമത്തിന്റെ പാതയിലേക്ക് നയിക്കുമോയെന്ന ആശങ്കയുണ്ട്. അസം സമാധാന കരാറിന്റെ അന്തസത്ത ഇല്ലാതാക്കരുത്. ബി.ജെ.പി നയങ്ങള്‍മൂലം അസം അക്രമത്തിലേക്ക് മടങ്ങുമോയെന്ന ആശങ്കയുണ്ട്. വെറുപ്പിലൂടെയും അക്രമത്തിലൂടെയും അസമിന് വളരാന്‍ കഴിയില്ല. അസമിന്റെ ചരിത്രവും, ഭാഷയും, സംസ്‌കാരവും ആക്രമിക്കപ്പെടരുതെന്ന് ജനങ്ങള്‍ ഒന്നിച്ച് ബിജെപി നേതാക്കളോട് പറയണമെന്നും രാഹുല്‍ഗാന്ധി അഭ്യര്‍ഥിച്ചു.നിയവിരുദ്ധ സർക്കാർ നടപടികളെ അസം ജനത ഒറ്റ കെട്ടായി ചെറുക്കണമെന്നു രാഹുൽ ഓർമ്മിപ്പിച്ചു

You might also like

-