ലവ് ജിഹാദ് “ഇല്ല” എങ്കിൽ ? ഇവരെങ്ങനെ ഐ.എസിൽ എത്തി ,നിമിഷാ ഫാത്തിമയും മെറിന്‍ ജേക്കബ് സോണിയ സെബാസ്റ്റ്യനും റഫീലയെയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കുമോ ?

2019 ഡിസംബറില്‍ കാബൂളില്‍ വെച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. എന്നാല്‍ ഇവരുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് ഇവർ തീവ്രമൗലികവാദ നിലപാടുള്ളവരാണെന്ന് മനസ്സിലായെന്നും ഫ്രാന്‍സ് സ്വീകരിച്ച മാതൃകയില്‍ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാന്‍ അഫ്ഗാനിസ്ഥാന്‍ അധികൃതരോട് അഭ്യര്‍ഥിക്കണമെന്നുമാണ് കരുതുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോള്‍ ഇവര്‍ക്കെതിരേ റെഡ് നോട്ടീസ് നല്‍കിയിരുന്നു

0

കൊച്ചി : ഭീകര പ്രവർത്തനത്തിനിടെ പിടികൂടി അഫ്ഘാൻ ജയിലിൽ കഴിയുന്ന മലയാളീ യുവതികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തടവിൽ കഴിയുന്ന പെൺകുട്ടികളുടെ മാതാപിതാക്കളുടെ മുറവിളിയും കണ്ണീരും സംസ്ഥാനവും രാജ്യവും വീണ്ടും ചർച്ചചെയ്യുകയാണ് .ഇതോടെ ആലപ്പകാലത്തേക്ക് മറന്ന,നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് .ഇവരെ മോചിപ്പിച്ചു തീരെ കൊണ്ടുവരണമെന്നും . ഭീകര പ്രവർത്തകരെ മടക്കി കൊണ്ട് വരരുതെന്നുമുള്ള വാദം ഇതിനോടകം ഉയര്ന്നു കഴിഞ്ഞു .ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യക്ക് കൈമാറാൻ അഫ്ഘാൻ സർക്കാർ സന്നദ്ധത അറിയിച്ചു ഇന്ത്യക്ക് കത്തയച്ചു. ലവ് ജിഹാദിനെയും മുസ്ലിം ഭീകര വാദത്തെയും കണ്ണടച്ചു എതിർക്കുന്ന കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ . അഫ്ഗാൻ ജയിലില്‍ കഴിയുന്ന ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭീകര പ്രവർത്തനത്തിനിടെ അഫ്ഗാനില്‍ വെച്ച് ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു.

2019 ഡിസംബറില്‍ കാബൂളില്‍ വെച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. എന്നാല്‍ ഇവരുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് ഇവർ തീവ്രമൗലികവാദ നിലപാടുള്ളവരാണെന്ന് മനസ്സിലായെന്നും ഫ്രാന്‍സ് സ്വീകരിച്ച മാതൃകയില്‍ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാന്‍ അഫ്ഗാനിസ്ഥാന്‍ അധികൃതരോട് അഭ്യര്‍ഥിക്കണമെന്നുമാണ് കരുതുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോള്‍ ഇവര്‍ക്കെതിരേ റെഡ് നോട്ടീസ് നല്‍കിയിരുന്നു

ഐ.എസ്. ഭീകരനായിരുന്ന ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ.കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് രേഖകള്‍ പറയുന്നു.പെണ്‍കുട്ടിയെ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് നിമിഷയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചും മറ്റും വിവരം ലഭിക്കുന്നത് .
കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് 2015 നവംബറില്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്.കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.പിന്നീട് നിമിഷ ഫാത്തിമ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളും ആയിശ, മറിയ എന്നിവര്‍ വഴിയാണ് ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താത്പര്യം പറഞ്ഞപ്പോള്‍ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം വെച്ചാണ് അവര്‍ വിവാഹിതരായതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടുകാര്‍ക്കു നല്‍കിയ സൂചന. അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി 2016ജൂണ്‍ 4-ന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല.
ബെക്സിന്‍ വിന്‍സെന്റിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെര്‍ലിന്‍ ജേക്കബ് പാലത്ത്. ഭര്‍ത്താവ് ബെസ്റ്റിന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരന്‍ അബ്ദുള്‍ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുന്‍ ഭാര്യമാരിലൊരാള്‍ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്. കൊല്ലപ്പെട്ട ഐ.എസ്. പ്രവര്‍ത്തകൻ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയില്‍.
ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറഞ്ഞിരുന്നു. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറഞ്ഞിരുന്നു.ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങള്‍ ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. ഇനി ഐഎസിലേക്കൊരു മടക്കയാത്രയിയില്ലെന്നാണ് നേരത്തെ ഇരുവരും വ്യക്തമാക്കിയത്.

2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളില്‍ വെച്ച് ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ അഫ്ഗാന്‍ പോലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലിൽ തടവില്‍ പാര്‍പ്പിച്ചു.

13 രാജ്യങ്ങളില്‍ നിന്നുളള ഇസ്ലാമിക് സ്റ്റേറ്റിലെ 408 അംഗങ്ങളെ തടവില്‍ പാര്‍പ്പിച്ചിട്ടുളളതായി നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് ഏപ്രില്‍ 27ന് കാബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ഇതില്‍ 4 ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാകിസ്താനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമാണ് ഉളളത്. തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

ലവ് ജിഹാദ് എന്താണ് ?

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രത്യകിച്ച് കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ് വിവാദം. കർണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസം‌രക്ഷണസമിതി തുടങ്ങിയ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി. ക്രിസ്റ്റിനെ മത നേതാക്കളും രംഗത്ത് വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു. മുസ്ലിം പുരുഷനും അമുസ്ലിം സ്ത്രീയും തമ്മിലുള്ള, മതപരിവർത്തനത്തിനു വേണ്ടിയെന്നാരോപിക്കപ്പെടുന്ന, വിവാദപരമായ പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങൾ ‘ലൗ ജിഹാദ്’ എന്ന സംജ്ഞ ഉപയോഗിക്കുന്നത് .

ഈ വിവാദത്തെത്തുടർന്ന് ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ- അന്തർദ്ദേശീയ ബന്ധവും അത്തരക്കാർക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ നടത്തിയ സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയ ആരോപിതമായ പ്രവർത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങൾക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത്തരത്തിൽ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങൾ ഉണ്ടെന്നും ഡി.ജി.പി. നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ട്.

‘ലൗ ജിഹാദ്’ വഴി ദക്ഷിണ കർണ്ണാടകയിലെ 3000 ഹിന്ദു പെൺകുട്ടികളും കർണ്ണാടകയിലുടനീളമായി 30,000 പെൺകുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടർന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കർണ്ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നൽകുകയുണ്ടായി. 2009 സെപ്റ്റംബർ അവസാനം വരെ 404 പെൺകുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോർട്ട് ചെയ്തു എന്നും അതിൽ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരിൽ വിവിധ മതക്കാർ ഉൾപ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി .

ഹിന്ദുസ്ത്രീകളുടെ ഗർഭപാത്രത്തിൽ നിന്നും മുജാഹിദികളെ (ജിഹാദ് ചെയ്യുന്നവർ) സൃഷ്ടിക്കാൻ ലണ്ടനിലെ ഡോ. കെ.പി. ഫാറൂഖ് നല്കിയ ആഹ്വാനത്തിൽ. നിന്നും പ്രചോദനമുൾക്കൊണ്ടാണ് ലൗ ജിഹാദ് പ്രസ്ഥാനം ആരംഭിച്ചത് എന്നും 2007 മുതൽ ഇതര മതസ്ഥരായ 4000 പെൺകുട്ടികളെ നിർബന്ധിത മതം‌മാറ്റത്തിനു വിധേയമാക്കി എന്നു മാണ് ക്ഷേത്രസം‌രക്ഷണസമിതിയുടെ ആരോപണം .

പാക് ചാരസംഘടനയുടെ സഹായത്താൽ പി.ഡി.പി.യും പോപ്പുലര് ഫ്രണ്ടുമാണ് ഇത് നടപ്പിലാക്കുന്നത് എന്നും 300 പെൺകുട്ടികളെ തീവ്രവാദികൾ പാകിസ്താനിലെ ചുവന്നതെരുവിൽ വിറ്റതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരമുണ്ടെന്നും ബി.ജെ.പി. ആരോപിക്കുന്നു . ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഡ്യൻ ഫ്രറ്റേണിറ്റി ഫോറം ആണ് ലവ് ജിഹാദി പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം നൽകുന്നതെന്ന് മുമ്പേ അരോപണമുയർന്നിരുന്നു.

എന്നാൽ കേരളത്തിൽ ലൗ ജിഹാദ്‌ പ്രസ്ഥാനം പ്രവർത്തിക്കുന്നതിഌ തെളിവുകളില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ഇത്തരമൊരു സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച്‌ കേന്ദ്രസർക്കാരിഌ റിപോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്തു സംഘടിത മതംമാറ്റം നടക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള കോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ വ്യക്തമാക്കി.തങ്ങൾ ആഗ്രഹിക്കുന്ന പെൺകുട്ടി പ്രണയത്തിൽ വീണു എന്നുറപ്പായാൽ അവരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച് അതെല്ലാം ചിത്രീകരിച്ച് ബ്ലാക്ക് മെയിലിംഗിനുള്ള അവസരമാക്കുന്നു. വിവാഹ വാഗ്ദാനം നൽകി കൊണ്ടുപോകുന്ന പെൺകുട്ടികളെ ആദ്യം മതമാറ്റത്തിനും പിന്നീട് മതപഠനത്തിനും അയക്കുന്നു. പൊന്നാനിയിലും കോഴിക്കോടും ഇത്തരം മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.2676 പെൺകുട്ടികൾ ഇതു വരെ ലൗ ജിഹാദിൽ പെട്ടുപോയിട്ടുണ്ടെന്നും ഇതിൽ 412 പേർ മലപ്പുറം ജില്ലയിൽ നിന്നാണെന്നും ജോണി കൊച്ചുപറമ്പിൽ ആരോപിച്ചു

അതേസമയം കലാലയക്യാമ്പസുകളിലും മറ്റും വ്യത്യസ്ത മതവിഭാഗക്കാർക്കിടയിലെ പ്രണയം സാധാരണമായപ്പോൾ അത്തരം സംഭവങ്ങളിൽ നിന്ന് മുസ്ലിം യുവാക്കൾ ഉൾപ്പെടുന്നവയെ മാത്രം എടുത്തുകാട്ടി, മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണത്തിൽ ആയുധമാക്കാനുള്ള ശ്രമമാണ് ലൗ ജീഹാദ് വിവാദത്തിനു പിന്നിലുള്ളതെന്നും പറയപ്പെടുന്നു.ഒരാളെ സ്നേഹിക്കുന്നത് സ്വാതന്ത്ര്യത്തോടെയുള്ള സ്വമനസ്സിന്റെ തീരുമാനമാണ്. ലോകത്തിൽ ഒരിടത്തും, യാതൊരു സമൂഹത്തിലും പ്രണയത്തിൽ ജാതി, മത, വർണ്ണ വ്യത്യാസങ്ങൾ നിലനിൽക്കുന്നില്ല. മതപരിവർത്തനവും സ്വതന്ത്രമായ മനസ്സിന്റെ തീരുമാനമാണ്. അതിനാൽ ഇക്കാര്യത്തിൽ ആർക്കും ആരുടെമേലും ഒന്നും അടിച്ചേല്പ്പിക്കാൻ സാധിക്കുകയില്ല. ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചാൽ അക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇവിടെ പൊതുനിയമമുണ്ട്. മതേതരരാജ്യമായ ഭാരതത്തിൽ ഇന്നും ഇന്നലേയും ആരംഭിച്ചതല്ല വ്യത്യസ്തമതവിഭാഗത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങൾ,എന്നാൽ നിമിഷാ ഫാത്തിമയും മെറിന്‍ ജേക്കബ് സോണിയ സെബാസ്റ്റ്യനും റഫീലയെയും ഭീകര വാദികൾ ആക്കിയത് ആരാണ് ? യാതൊരു ദുരുദ്ദേശങ്ങളും ഇല്ലാതെ രണ്ടു മതത്തിൽ പെട്ടവർ തമ്മിലുള്ള പ്രണയ മാത്രമായിരിന്നോ?. ഐ എസ് എന്ന ഭീകര സംഘടയിൽ ഇവരുടെ സ്വന്തം ഇഷ്ടപ്രകാരം ചേർന്നതാണോ ?.ഐ എസിൽ ചേർക്കാമെന്നു
വാഗ്ദാനം നല്കിയാണോ ഇവരോട് ഭീകരവാദികൾ പ്രേമാഭ്യർത്ഥന നടത്തിയത് ? എല്ലാ മിശ്ര വിവാഹങ്ങളും ലവ് ജിഹാദാതല്ല. എന്നാൽ നിമിഷയും മെറിന്‍ ജേക്കബ് സോണിയ സെബാസ്റ്റ്യനും, റഫീലയെയും ലവ് ജിഹാദിന്റെ ഇരകൾ അല്ലെന്നുആർക്ക് പറയാതിരിക്കാനാകും .ചിലരുടെ വോട്ടു ബാങ്ക് ലക്‌ഷ്യം വച്ച് നമുക്ക് വേണമെങ്കിൽ മിണ്ടാതിരിക്കാം .

You might also like

-