കമലക്ക് കാലിടരുമോ ?അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം

11 ഇലക്ടറൽ വോട്ടുകളുള്ള ഇൻഡ്യാനയിൽ, ബാലറ്റുകൾ എണ്ണുമ്പോൾ ട്രംപിന് 61.9% വോട്ടുകൾ ലഭിച്ചു. 2020നേക്കാൾ ഇവിടം ട്രംപ് പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. 8 ഇലക്ടറൽ വോട്ടുകളുള്ള കെന്റക്കിയിലും 60 ശതമാനത്തിലധികം വോട്ടുകൾ നേടി ട്രംപ് തന്നെയാണ് മുന്നേറുന്നത്.

ന്യൂയോർക്ക്| അമേരിക്കൻ പ്രസിഡറ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ട്രംപിന് ജയം. ഫ്ലോറിഡയിലും ട്രംപ് ജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. കമലാ ഹാരിസിന് 42.9 ശതമാനം വോട്ടാണ് ഫ്ലോറിഡയിൽ നേടാനായത്. 99 ഇലക്ടറൽ വോട്ടുകളാണ് ഇതിനോടകം കമല ഹാരിസിന് നേടാനായത്. ട്രംപ് 120 ഇലക്ടറൽ വോട്ടുകളാണ് നേടിയത്. നിർണായക സംസ്ഥാനങ്ങളായ ഇൻഡ്യാന,കെന്റക്കി, വെസ്റ്റ് വിർജീനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു. സ്വിങ്ങ് സ്റ്റേറ്റായ ജോർജ്ജിയയിലും ട്രംപിന് മുന്നേറ്റമെന്നാണ് റിപ്പോർട്ട്

11 ഇലക്ടറൽ വോട്ടുകളുള്ള ഇൻഡ്യാനയിൽ, ബാലറ്റുകൾ എണ്ണുമ്പോൾ ട്രംപിന് 61.9% വോട്ടുകൾ ലഭിച്ചു. 2020നേക്കാൾ ഇവിടം ട്രംപ് പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. 8 ഇലക്ടറൽ വോട്ടുകളുള്ള കെന്റക്കിയിലും 60 ശതമാനത്തിലധികം വോട്ടുകൾ നേടി ട്രംപ് തന്നെയാണ് മുന്നേറുന്നത്. വെസ്റ്റ് വിജീനിയയിൽ ട്രംപ് വിജയം ഉറപ്പിച്ചുകഴിഞ്ഞു.3 ഇലക്ടറൽ വോട്ടുകളുള്ള വെർമോണ്ട് സംസ്ഥാനത്ത് കമല ഹാരിസിനാണ് ജയം. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബൈഡൻ നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമേ കമലയ്ക്ക് ഇവിടം നേടാനായുള്ളൂ. ന്യൂ ജേഴ്സി, ന്യൂ ഹാംപ്ഷയർ, കണക്റ്റിക്കട്ട്, മേരിലാന്‍റ്, മസാച്യുസിറ്റ്സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളിലും കമല ജയിച്ചു

ഇല്ലിനോയിസിലും ന്യൂയോർക്കിലും കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. വെർമോണ്ട്, മസാച്യുസെറ്റ്സ്, കണക്ടികട്ട്, ന്യൂജേഴ്സി, ഡേലാവേർ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. അതേസമയം വെസ്റ്റ് വിർജീനിയ, കെന്റക്കി, ടെന്നസി, സൌത്ത് കരോലിന, അലബാമ, മിസിസിപ്പി, ലൂസിയാന, അർക്കനാസ്, ഒക്കലഹോമ, നെബ്രാസ്ക, സൌത്ത് ഡക്കോട്ട,നോർത്ത് ഡക്കോട്ട, വ്യോമിംഗ് സംസ്ഥാനങ്ങളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത്.

നിർണായക സംസ്ഥാനങ്ങളായ പെൻ‌സിൽ‌വാനിയയിലും മിഷിഗണിലും കമലാ ഹാരിസിനാണ് നിലവിൽ മുൻതൂക്കമുള്ളത്. അതേസമയം മറ്റൊരു നിർണായക സംസ്ഥാനമായ ജോർജ്ജിയയിൽ ട്രംപാണ് ലീഡ് ചെയ്യുന്നത്.നിലവിലെ കണക്കുകൾ പ്രകാരം 10 സംസ്ഥാനങ്ങളിൽ ട്രംപും, 7 സംസ്ഥാനങ്ങളിൽ കമലയും വിജയിച്ചു. 24 കോടി പേർക്കാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടായിരുന്നത്. ഏർളി വോട്ടിംഗ്, പോസ്റ്റൽ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനങ്ങളുടെ ചുമതലയാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പ്. ഇവിഎം മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 18 വയസിന് മുകളിലുള്ളവർക്കാണ് അമേരിക്കയിലും വോട്ടവകാശം. കൈമുദ്ര പതിപ്പിച്ച ബാലറ്റ് പേപ്പർ വോട്ടിംഗ് തന്നെയാണ് അമേരിക്കയിൽ ഏറെ പ്രചാരമുള്ള വോട്ടിംഗ് സംവിധാനം. കണക്കുകളനുസരിച്ച് 69.9% പേരും ഈ സംവിധാനം ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്.

You might also like

-