സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും പത്തനംതിട്ടയിൽ വീണാജോർജ്ജ് ?

കാസര്‍കോട് കെ.പി സതീഷ് ചന്ദ്രനും കണ്ണൂരില്‍ പി.കെ ശ്രീമതിയും വടകരയില്‍ പി.ജയരാജനും മത്സരിക്കും. കോഴിക്കോട് എ.പ്രദീപ് കുമാറും മലപ്പുറത്ത് വി.പി സാനുവും പാലക്കാട് എം.ബി രാജേഷും ആലത്തുരില്‍ പി.കെ ബിജുവും രംഗത്തിറങ്ങും. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജിനേയും ചാലക്കുടിയില്‍ ഇന്നസെന്റിനെയും,കോട്ടയത്ത് വി.എന്‍ വാസവനേയും എറണാകുളത്ത് പി.രാജീവിനേയും മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനെ പരീക്ഷിക്കുമ്പോള്‍ ആലപ്പുഴ മണ്ഡലം തീരിച്ച് പിടിക്കാന്‍ എ.എം ആരിഫിനാണ് സി.പി.എം ചുമതല നല്‍കിയിരിക്കുന്നത്.

0

തിരുവനതപുരം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനി മണ്ഡലത്തിലേക്ക് പി.വി അന്‍വറിന്റെ പേര് സംസ്ഥാന നേതൃത്വം അംഗീകരിച്ചേക്കും. ആറ് സിറ്റിംങ് എം.പിമാരേയും നാല് എം.എല്‍.എമാരെയും ഉള്‍പ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വനിതകളാണ് പട്ടികയിൽ ഇടം നേടിയത്.പൊന്നാനി മണ്ഡലത്തേക്ക് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പേര് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന നേതൃയോഗം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിക്ക് തീരുമാനം വിട്ടത്. ഇന്നലെ ചേര്‍ന്ന മണ്ഡലം കമ്മിറ്റി വീണ്ടും അന്‍വറിന്റെ പേര് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം അത് അംഗീകരിച്ചേക്കും. അന്‍വര്‍ ഉള്‍പ്പെടെ സി.പി.എമ്മിന്റെ 16 സ്ഥാനാര്‍ത്ഥികളുടേയും പട്ടിക ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

കാസര്‍കോട് കെ.പി സതീഷ് ചന്ദ്രനും കണ്ണൂരില്‍ പി.കെ ശ്രീമതിയും വടകരയില്‍ പി.ജയരാജനും മത്സരിക്കും. കോഴിക്കോട് എ.പ്രദീപ് കുമാറും മലപ്പുറത്ത് വി.പി സാനുവും പാലക്കാട് എം.ബി രാജേഷും ആലത്തുരില്‍ പി.കെ ബിജുവും രംഗത്തിറങ്ങും. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജിനേയും ചാലക്കുടിയില്‍ ഇന്നസെന്റിനെയും,കോട്ടയത്ത് വി.എന്‍ വാസവനേയും എറണാകുളത്ത് പി.രാജീവിനേയും മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനെ പരീക്ഷിക്കുമ്പോള്‍ ആലപ്പുഴ മണ്ഡലം തീരിച്ച് പിടിക്കാന്‍ എ.എം ആരിഫിനാണ് സി.പി.എം ചുമതല നല്‍കിയിരിക്കുന്നത്. കൊല്ലത്ത് കെ.എന്‍ ബാലഗോപാലും ആറ്റിങ്ങല്‍ എ.സമ്പത്തും പോരിനിറങ്ങും. നാല് സിറ്റിംങ് എം.എല്‍.എമാരെയും രണ്ട് വനിതകളേയും ഉള്‍പ്പെടുത്തിയാണ് സി.പി.എം പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പി.ബിയുടെ അനുമതിയോട് കൂടിയായിരിക്കും പട്ടിക പ്രഖ്യാപിക്കുന്നത്.

You might also like

-