വന്യജീവി ആക്രമണം ? വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കും,സ്‌പെഷ്യൽ സിസിഎഫ് ഓഫീസർ കെ വിജയാനന്ദിന്  ചുമതല

ഒരാഴ്ച്ചയ്ക്കിടെ രണ്ടുപേരെ കാട്ടാനക്കൊലപ്പെടുത്തിയ വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടിയുമായി സംസ്ഥാന സർക്കാർ

0

മാനന്തവാടി |ഒരാഴ്ച്ചയ്ക്കിടെ രണ്ടുപേരെ കാട്ടാനക്കൊലപ്പെടുത്തിയ വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടിയുമായി സംസ്ഥാന സർക്കാർ . വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കും. താത്കാലികമായി കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന സെന്റർ രണ്ടു മാസത്തിനകം സർവ സജ്ജമായ ഓഫീസിലേക്ക് മാറും. വയനാട് സ്‌പെഷ്യൽ സിസിഎഫ് ഓഫീസർ കെ വിജയാനന്ദിനാണ് ചുമതല.

അതേസമയം സംസ്ഥാന സർക്കാരിനെതിരെയും വനം വനം വകുപ്പിനെതിരെയും വയനാട്ടിൽ കർഷകരുടെ പ്രതിക്ഷേധം തുടരുകയാണ് . വിവിധ കർഷക സംഘടനകളുടെ നേതൃത്തത്തിൽ വയനാട്ടിൽ ഇന്നലെയും സായാഹ്ന ധർണ്ണ സംഘടിപ്പിച്ചിരുന്നു . വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് .ശ്വാശത പരിഹാരം ഉണ്ടാക്കുക വനത്തിന് പുറത്ത് വന നിയമം നടപ്പാക്കുന്നത് പിൻവലിക്കുക . കാടിന്റ വാഹക ശേഷിക്ക് അനുസരിച്ച് വന്യമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കുക . വന്യ ജീവികളുടെ ആക്രമണത്തിൽ കൊല്ലപെടുന്നവരുടെ ആശ്രിതര്ക്ക് ഒരു കൂടിയെങ്കിലും നഷ്ടപരിഹാരം നൽകുക . കൃഷിനാശത്തിന് അർഗ്ഗമായ നഷ്ടപരിഹാര തുക നൽകുക .വനം വകുപ്പ് ഓഫീസുകൾ വനത്തിനുള്ളിൽ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രക്ഷോപം . സ്‌പെഷ്യൽ ഓഫീസറെ നിയമറിച്ചതുകൊണ്ടോ വനം വകുപ്പ് പുതിയ മന്ദിരം നിര്മ്മിച്ചതുകൊണ്ടോ വന്യജീവി ശല്യം പരിഹരിക്കാനാകില്ലെന്നുമാണ് നാട്ടുകാര് പറയുന്നത്.

ഇതിനിടെ വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ ഉൾവനത്തിലേക്കു തുരത്തുമെന്നു കർണാടക അറിയിച്ചു. ബേലൂർ മഖ്‌ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് ഉറപ്പ്. ബേലൂർ മഖ്‌ന നിലവിൽ കർണാടക വനത്തിനുള്ളിലാണ്.ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടിണ്ട്. രാത്രികാല പട്രോളിങ് തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും സംയുക്തമായി യോഗം ചേർന്നിരുന്നു.

You might also like

-