തൃശൂര്‍ കെറ്റമ്പത്തൂരില്‍ കാട്ടുതീ ; രണ്ട് വനപാലകര്‍ മരിച്ചു
തൃശൂര്‍ ജില്ലയിലെ ദേശമംഗലം കെറ്റമ്പത്തൂരില്‍ കാട്ടുതീയണക്കുന്നതിനിടെ രണ്ട് വനപാലകര്‍ മരിച്ചു. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫോറസ്റ്റ് വാച്ചര്‍മാരായ ദിവാകരന്‍ വേലായുധന്‍ എന്നിവരാണ് മരിച്ചത്.വൈകീട്ടേടു കൂടിയാണ് സംഭവം. രാവിലെ മുതല്‍തന്നെ മേഖലയില്‍ കാട്ടുതീ പടരുന്നുണ്ടായിരുന്നു. വടക്കാഞ്ചേരി ഫേറസ്റ്റിന് കീഴിലുള്ള 14 അംഗ സംഘമാണ് തീയണക്കാനായി എത്തിയത്. ഇതില്‍പ്പെട്ട രണ്ടു വാച്ചര്‍മാരാണ അപകടത്തില്‍പ്പെട്ട് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.