വീണ്ടും ജീവനെടുത്ത് കാട്ടാന ,നിലമ്പൂര്‍ പോത്തുകല്ലിൽ ആദിവാസിയെ കാട്ടാന ആക്രമിച്ചു കൊന്നു

ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ താത്ക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019 ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്

നിലമ്പൂര്‍| വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം നിലമ്പൂര്‍ പോത്തുകല്ല് വണിയമ്പുഴയിലാണ് സംഭവം. വണിയമ്പുഴ ഉന്നതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബില്ലിയാണ് മരിച്ചത്. 57 വയസായിരുന്നു.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയയാിരുന്നു സംഭവം നടന്നത്. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ ആക്രമിച്ചത് എന്നാണ് വിവരം. ആദിവാസി മേഖലയാണ് വണിയമ്പു

ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ താത്ക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019 ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ആക്രമണം നടന്ന സ്ഥലത്ത് എത്തുക വെല്ലുവിളിയാണ്. സ്ഥലത്തേക്ക് ഫയർഫോഴ്‌സ് പുറപ്പെട്ടിട്ടുണ്ട്.അതേസമയം, യുവാവിന്റെ മരണത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മൃതദേഹം പുറത്തെത്തിക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം കൂടി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

You might also like

-