“അജീഷിന്റെ മകൾ പറഞ്ഞത് ആർക്കും തന്റെ ഗതി വരരുത് എന്നാണ്. ..ഇപ്പോഴിതാ അതേ ഗതി എനിക്കും വന്നിരിക്കുന്നു. അച്ഛന് വേണ്ട ചികില്സ ലഭിച്ചല്ല” പോളിന്റെ മകൾ സോനാ പോൾ
'"പടമലയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച് അജീഷിന്റെ മകൾ പറഞ്ഞത് ആർക്കും തന്റെ ഗതി വരരുത് എന്നാണ്. ഇപ്പോഴിതാ അതേ ഗതി എനിക്കും വന്നിരിക്കുന്നു. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെ നിന്ന് മാറ്റണമായിരുന്നു
മാനന്തവാടി | കാട്ടാനയാക്രമണത്തിൽ കൊല്ലപെട്ട വിഎസ്എസ് ജീവനക്കാരൻ പോളിന് ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചുവെന്ന് പോളിന്റെ മകൾ സോനാ പോൾ.അച്ഛൻ മരിച്ചതിന്‍റെ തീരാവേദനക്കിടെയും വയനാട്ടില്‍ ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും കോഴിക്കോടെത്തിക്കാൻ വൈകിയെന്നുമാണ് പോളിന്‍റെ മകള്‍ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. മാനന്തവാടിയിൽ നിന്ന് വേണ്ട ചികിത്സ ലഭിച്ചില്ലെന്നും പരിക്കേറ്റ പോളിനെ കോഴിക്കോടേക്ക് എത്തിക്കാൻ വൈകിയെന്നും മകൾ പറഞ്ഞു. വേണ്ട ചികിത്സ നൽകാൻ സൗകര്യമില്ലാതിരിന്നിട്ടും ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിയെ അവിടെ കിടത്തരുതെന്നാണ് സോന പറയുന്നത്.ആശുപത്രിയിൽ നിന്ന് ചികിത്സ വൈകിപ്പിച്ചുവെന്നും മാനന്തവാടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വേണ്ട ചികിത്സ കിട്ടിയില്ലെന്നും പോളിന്‍റെ മകള്‍ സോന ആരോപിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചികിത്സ വൈകിപ്പിച്ചു. കോഴിക്കോടേക്ക് എത്തിക്കാൻ വൈകി. വേണ്ട ചികിത്സാ കൊടുക്കാൻ ഉള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ രോഗിയെ അവിടെ വെക്കരുതായിരുന്നുവെന്നും സോന പറഞ്ഞു
‘”പടമലയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച് അജീഷിന്റെ മകൾ പറഞ്ഞത് ആർക്കും തന്റെ ഗതി വരരുത് എന്നാണ്. ഇപ്പോഴിതാ അതേ ഗതി എനിക്കും വന്നിരിക്കുന്നു. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെ നിന്ന് മാറ്റണമായിരുന്നു’. കോഴിക്കോടേക്ക് കൊണ്ടുപോകാൻ ഹെലികോപ്ടര്‍ വരുമെന്നാണല്ലോ പറഞ്ഞത്? എന്നിട്ട് എവിടേ?. ശസ്ത്രക്രിയ നടത്തുമെന്ന് പറഞ്ഞ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍നിന്ന് കോഴിക്കോടേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിച്ചു. ഒരു മണിയായപ്പോഴാണ് കൊണ്ടുപോയത്. അതുവരെ മതിയായ ചികിത്സ നല്‍കിയില്ല. അവിടെ സൗകര്യമില്ലെങ്കില്‍ ഉടനെ കൊണ്ടുപോകണമായിരുന്നു. അത് ചെയ്തില്ല. വയനാട് ശരിക്കും വന്യമൃഗങ്ങള്‍ക്കുള്ളതാണോ അതോ മനുഷ്യര്‍ക്കുള്ളതാണോ. ഇവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് അല്‍പം പരിഗണന നല്‍കണം. വയനാട്ടിൽ മനുഷ്യ ജീവന് യാതൊരു വിലയുമില്ലേ? ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ വന്യമൃഗങ്ങളാണുള്ളതെന്നാണ് തോന്നതെന്നും പോളിന്‍റെ മകള്‍ സോന പറഞ്ഞു.
അതേസമയം പോൾ മരിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. വനപാലകരുടെ ശ്രദ്ധ ബേലൂർ മാഗ്ന ദൗത്യത്തിലായിരുന്നെന്നും വാച്ചർ പോളിന്റെ മരണം ദൗർഭാഗ്യകരമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. മരിച്ച പോളിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോൾ ഇന്നാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടനയുടെ ആക്രമണത്തിൽ പരിക്കേറ്റ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച പോളിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് റോഡ് മാര്‍ഗ്ഗം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരു മണിക്കൂര്‍ 57 മിനിറ്റ് എടുത്താണ് റോഡ് മാര്‍ഗ്ഗം പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോളിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോളിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.വിഎസ്എസ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാർ. ആനയുടെ സാന്നിധ്യം അറിഞ്ഞ സമയത്ത് തന്നെ വനപാലകരെ വിവരം അറിയിച്ചിരുന്നതായാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. വിവരമറിയിച്ചിട്ടും വനപാലകർ സ്ഥലത്ത് എത്തിയില്ല. ഇതാരോപിച്ച് മേഖലയിൽ നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്