കാട്ടാനകൾ നാടുവാഴുഴുമ്പോൾ ജീവൻ നിലനിർത്താൻ മുന്നാറിൽ മനുക്ഷ്യരുടെ പലായനം
2002 ൽ 566 ആദിവാസികുടുംബങ്ങളെ ആദിവാസി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിയിരുത്തിയിരുന്നു .668 ഏക്കർ ഭൂമിയാണ് ആൻ ആദിവാസികൾക്കായി പതിച്ചു നൽകിയത് കാട്ടാന ശല്യം മൂലം ആദിവാസികൾ എല്ലാം ഇവിടം വിട്ട് പലായനം ചെയ്തു ഇപ്പോൾ അവശേഷിക്കുന്നത് വെറും എൺപത് കുടുംബങ്ങൾ മാത്രമാണ് .കൈയേറ്റം മൂലം വന വിസ്തൃതി കുറയുകയും വന്യമൃഗങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുകയും ചെയ്തതാണ് മുൻപ് എങ്ങുമില്ലാത്തവിധം കാട്ടാന ശല്യം രൂക്ഷമാകാൻ കാരണം
ഫീച്ചർ :ജോജി ജോൺ
മൂന്നാർ മേഖലയിൽ ഏറ്റവും കൂടുതൽ കാട്ടാനകൾ ജവാസകേന്ദ്രങ്ങളായിൽ എത്തുന്ന സൂര്യനെല്ലിയിൽ ഒരിടവേളക്ക് ശേഷം കാട്ടാന ആക്രമണം ശക്തമായി രാവെന്നോ പകലെന്നോ വ്യത്യസമില്ലാതെ ജനവാസ കേന്ദ്രങ്ങളിലും ടൗണിലും ആനകൾ ചുറ്റിത്തിരിയുകയാണ് ഇതോടെ പകൽ പോലും മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിയാണുള്ളത് .ആനക്ക്പുറമെ കാട്ടു പോത്തും കാട്ടു പന്നിയും.മെല്ലാം ജനവാസകേന്ദ്രങ്ങൾ എത്തുന്നത് പതിവാക്കിയ സാഹചര്യത്തി ൽ പ്രദേശത്തു ജീവിക്കുന്നവരുടെ ജീവൻ യാതൊരു സുരക്ഷയുമില്ലന്ന് നാട്ടുകാർ പറയുന്നു കഴിഞ്ഞ പത്തുവർഷത്തിനിടെ നാൽപതു ആളുകളെയാണ് ചിന്നക്കൽ സൂര്യ നെല്ലി മേഖലയിൽ മാത്രം കാട്ടാന കൊന്നൊടുക്കിയിട്ടുള്ളത് കാട്ടുപോത്തിനടിയും പന്നിയുടെയും കടുവയുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വേറെയും
2002 ൽ 566 ആദിവാസികുടുംബങ്ങളെ ആദിവാസി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിയിരുത്തിയിരുന്നു 668 ഏക്കർ ഭൂമിയാണ് ആണ് ആദിവാസികൾക്കായി പതിച്ചു നൽകിയത് കാട്ടാന ശല്യം മൂലം ആദിവാസികൾ എല്ലാം ഇവിടം വിട്ട് പലായനം ചെയ്തു, ഇപ്പോൾ അവശേഷിക്കുന്നത് വെറും എൺപത് കുടുംബങ്ങൾ മാത്രമാണ് . ആദിവാസികൾ ഉപേക്ഷിച്ചു പോയ ഭൂമി ഇപ്പോൾ കാട്ടാനകളുടെയും കാട്ടു പോത്തിന്റെയും താവളമാണ് കഴിഞ്ഞ പത്തുവർഷത്തിനിടെ 610 ആദിവാസി കുംബങ്ങളെയാണ് കാട്ടാന ഇവിടെ നിന്നും കുടിയൊഴിപ്പിച്ചിട്ടുള്ളത് .അവശേഷിച്ച ഭൂമി കൈയേറ്റക്കാരും പിടിച്ചെടുത്തു ആദിവാസികൾക്ക് പതിച്ചുനൽകിയ സൂര്യനെല്ലിയിലെ അമ്പതു ശതമാനം ഭൂമിയും ഇപ്പോൾ ഇവിടെത്തെ ഏറ്റവും വലിയ കൈയ്യേറ്റക്കാരിന്റെ പിടിയിലുമാണ് .ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ഭൂമി പതിച്ചു നൽകിയതിന് ശേഷം കോടി ആദിവാസി ക്ഷേമത്തിനായി ഇവിടെ ചെലവഴിക്കുകയുണ്ടായി . മാറിമാറി വന്ന സർക്കാരുകൾ ധൂർത്തടിച്ച തുകയുണ്ടായിരുന്നെങ്കിൽ .ഇവിടെ കുടിയിരുത്തിയ മുഴുവൻ പേർക്കും രണ്ടുനില കെട്ടിടവും രണ്ടു ഏക്കർ സ്ഥലവും പട്ടണ മേഖലയിൽ വാങ്ങാൻ കഴിയുമായിരുന്നു . ഇപ്പോൾ ഇവിടെ കുടിയിരത്തപ്പെട്ട ആദിവാസികളെല്ലാം കിടപ്പാട മില്ലാതെ വലയുകയാണ്.
ആദിവാസികൾ ഇവിടെനിന്നും കൊടിയൊഴിയപ്പെട്ടങ്കിലും ഇവർക്കായി ഓരോവർഷവും കോടികൾ ചിവഴിക്കുന്നതായാണ് ആദിവാസി പിന്നക്ഷേമ വകുപ്പിന്റെ കണക്ക് . ഇവിടെ കുടിയിരുത്തിയ ആദിവാസികളുടെ ക്ഷേമത്തിനായി അടുത്തിടെ ചിലവഴിച്ച 12 കോടി രൂപ ഇവിടെ പോയി എന്നത്ത്തിനും തെളിവില്ല , പണം ചിലവഴിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ പിന്നാക്ക ക്ഷേമ ഡയറക്ടർ അന്വേഷണം നടത്തുകയുണ്ടായി എന്നാൽ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടട്ടില്ല
കഴിഞ്ഞ ദിവസം രാത്രിയിൽ സൂര്യനെല്ലി ടൗണിൽ എത്തിയ കാട്ടാന നിരവധി വ്യാപാര സ്ഥാപനങ്ങൾ അടിച്ചുതകർത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ്ഇവിടെത്തെ സാധരണക്കാരായ കച്ചവടക്കാറുണ്ടായിട്ടുള്ളത് വര്ഷങ്ങളായി ചുറ്റിക്കറന്നുന്ന കാട്ടാന കൂട്ടത്തെ തുരത്താനോ കർഷകർക്ക് ഉണ്ടാകയാണ നാശനഷ്ടങ്ങൾക്ക് സമാശ്വസം നൽകാനോ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല
സൂര്യനെല്ലി പ്രദേശത്തു ഏകദേശം അൻപതിൽ അധികം കാട്ടാനകളാണ് ജനവാസ കേന്ദ്രത്തിന് ചുറ്റലും തമ്പടിച്ചിട്ടുള്ളത് രാത്രി ആകുമ്പോഴേക്കും
ചുറ്റുമുള്ള കാടുകളിൽ നിന്നും എത്തുന്ന ആനകൾ ടൗണിലേക്കും
കൃഷിയിടങ്ങളിലേക്കും എത്തും കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച കാട്ടാനകൾ കാടുകയറുമ്പോൾ പലരുടെയും ജീവൻ നഷ്ടമാകുകയോ
ജീവതത്തിലേതുവരെ സ്വരൂപിച്ചതൊക്കെയോ കാട്ടാനകൾ കൊണ്ടുപോയിരിക്കുക ഇവിടെത്തെ മനുഷ്യർ യാതൊരു സുരക്ഷയുമായില്ലാതെയാണ് നാളുകളായി ഇവിടെ കഴിഞ്ഞു കൂടുന്നത് പാലക്കാട് ആന ചരിഞ്ഞപ്പോൾ കണ്ണീർ വാർത്തവർ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി കണ്ണീർ വാർത്തില്ലങ്കിലും അവഹേളിക്കരുതെന്നാണ് ഇവിടെത്തെ സാധാരണക്കാർ പൊതു സമൂഹത്തെ ഓർമ്മിപ്പിക്കുന്നത്