കാട്ടുപോത്ത് ജനങ്ങളോട് ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപെടാറുള്ളൂ “മന്ത്രി എ കെ ശശീന്ദ്രന്‍
കാട്ടുപോത്ത് സാധാരണ ജനങ്ങളെ അക്രമിക്കാറില്ല. ജനങ്ങളോട് ഫ്രണ്ട്‌ലി ആയിട്ടാണ് പോത്ത് ഇടപെടാറുള്ളത്.മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഭേദഗതിക്ക് ആവശ്യപ്പെടും
കോഴിക്കോട് | കാട്ടുപോത്ത് ജനങ്ങളോട് ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപെടാറുള്ളതെന്ന വിചിത്രവാദവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. കാട്ടുപോത്തുകൾ പ്രശ്‍നക്കാരല്ല,ആളുകളുമായി അടുത്തിടപെഴുകാനുന്ന മൃഗമാണ് കാട്ടുപോത്തുകൾ ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ സര്‍ക്കാരിന് അതിയായ ഉത്കണ്ഠയാണ്. കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അനുമതിയുടെ കാലാവധി നീട്ടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാട്ടുപന്നികളെ വെടിവെക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അനുമതിയുടെ കാലാവധി ഈ മാസം 28ന് തീരും. ഈ സാഹചര്യത്തിലാണ് കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. കാട്ടുപോത്ത് സാധാരണ ജനങ്ങളെ അക്രമിക്കാറില്ല. ജനങ്ങളോട് ഫ്രണ്ട്‌ലി ആയിട്ടാണ് പോത്ത് ഇടപെടാറുള്ളത്.മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഭേദഗതിക്ക് ആവശ്യപ്പെടും. നിയമ സാധുതകള്‍ പരിശോധിക്കും. ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ സര്‍ക്കാരിന് അതിയായ ഉത്കണ്ഠയുണ്ട്. സാധാരണ നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. സര്‍ക്കാരുമായി സഹകരിക്കണമെന്നും ജനജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുമെന്നും വനംമന്ത്രി പറഞ്ഞു.