വയനാട്ടിലെ വന്യ മൃഗ ആക്രമണം , നാളെ സർവ്വ കക്ഷി യോഗം , കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ ആഗ്രഹമുണ്ട് വനം വകുപ്പ് മന്ത്രി

വന്യമൃഗ ആക്രമണത്തിൽ ഒരാഴ്ച്ചയ്ക്കിടെ രണ്ടു പേര് മരിച്ചിട്ടും വകുപ്പ് മന്ത്രി പ്രദേശം സന്ദർശിക്കാത്തതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എ കെ ശശീന്ദ്രൻ . സര്‍വ്വകക്ഷി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ പരാജയപെട്ടന്ന കട്ടി വയനാട്ടിലെ കർഷക സംഘടനകൾ ഗവർണ്ണരെ സമീപിച്ച പശ്ചാത്തലത്തിലാണ് മധ്യ പ്രവർത്തകർ വനം വകുപ്പ് മന്ത്രിയോട് ചോദ്യങ്ങൾ ആരാഞ്ഞത് .

0

കല്‍പ്പറ്റ | വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യമൃഗ ആക്രമണത്തിൽ ഒരാഴ്ച്ചയ്ക്കിടെ രണ്ടു പേര് മരിച്ചിട്ടും വകുപ്പ് മന്ത്രി പ്രദേശം സന്ദർശിക്കാത്തതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എ കെ ശശീന്ദ്രൻ . സര്‍വ്വകക്ഷി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ പരാജയപെട്ടന്ന കട്ടി വയനാട്ടിലെ കർഷക സംഘടനകൾ ഗവർണ്ണരെ സമീപിച്ച പശ്ചാത്തലത്തിലാണ് മധ്യ പ്രവർത്തകർ വനം വകുപ്പ് മന്ത്രിയോട് ചോദ്യങ്ങൾ ആരാഞ്ഞത് .നാളെ രാവിലെ ബത്തേരി മുനിസിപ്പല്‍ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍വെച്ചാണ് യോഗം നടക്കുക.രാവിലെ പത്ത് മണിയ്ക്ക് സര്‍വ്വ കക്ഷിയോഗവും 11.30 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പുമാണ് നടക്കുക. സര്‍വ്വകക്ഷി യോഗത്തിൻ്റെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദര്‍ശിക്കാന്‍ കഴിയണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് മന്ത്രി പ്രതികരിച്ചു.

ആരംഭിച്ചത് മുതല്‍ മുഴുവന്‍ ശക്തി ഉപയോഗിച്ചുകൊണ്ടാണ് ബേലൂര്‍ മഖ്‌ന മിഷന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ടീമുകളെ നിയോഗിക്കാനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്. പുൽപ്പള്ളിയിൽ നടന്ന ജനകീയ പ്രതിഷേധത്തിന്റെ പേരിൽ കേസെടുത്തത് പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

You might also like

-