സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം ,കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. തൃശ്ശൂരിൽ ഒരു സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. പാലാട്ടിയില്‍ അവറാച്ചന്‍ എന്നയാളാണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

0

തൃശ്ശൂർ, കോഴിക്കോട് | തൃശ്ശൂരിൽ ഒരു സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പൻ്റെ രാജൻ്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്.കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. പാലാട്ടിയില്‍ അവറാച്ചന്‍ എന്നയാളാണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.സംസ്ഥാനത്ത് പലയിടങ്ങളിലും വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമാണ്. കഴിഞ്ഞ ദിവസം ഇടുക്കി നേര്യമംഗലത്ത് ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

വീടിനുള്ളില്‍ കയറി കാട്ടാനയുടെ ആക്രമണംഉണ്ടായി . അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ ഓഫിസറുടെ വീടാണ് കാട്ടാന തകര്‍ത്തത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന വീട്ടിനുള്ളില്‍ കയറി നാശനഷ്ടങ്ങളുണ്ടാക്കിയത്.ആക്രമണ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. പ്ലാന്റേഷന്‍ തോട്ടത്തോട് ചേര്‍ന്ന വീടാണ് തകര്‍ത്തത്. ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും തകര്‍ത്തു. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വിവരം ആദ്യം അറിഞ്ഞത്. കഴിഞ്ഞ ദിവസം സമാന രീതിയില്‍ പ്രദേശത്തെ മൂന്നു കെട്ടിടങ്ങളും ആന തകര്‍ത്തിരുന്നു.

You might also like

-