സംസ്ഥാനത്ത് വ്യാപക മഴ . ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് ,കണ്ണൂരിൽ രണ്ടിടത്ത് ഉരുൾ പൊട്ടൽ
കണ്ണൂരിൽ രണ്ടിടത്ത് ഉരുൾ പൊട്ടൽ . നെടുംപൊയിൽ ചുരത്തിലും കണിച്ചാർ പഞ്ചായത്തിലെ മേലെ വെള്ളറയിലുമാണ് ഉരുൾ പൊട്ടിയത്. താഴെ വെള്ളറയിൽ അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നെടുപൊയിൽ മാനന്തവാടി റോഡിൽ ഗതാഗതം സ്തംഭിച്ചു. പൂളക്കുറ്റി വെള്ളറയില്ലാണ് വീണ്ടും ഉരുള്‍പൊട്ടിയത്.
തിരുവനന്തപുരം | സംസ്ഥാനത്ത് വ്യാപക മഴ തുടരാൻ സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും.കണ്ണൂരിൽ രണ്ടിടത്ത് ഉരുൾ പൊട്ടൽ . നെടുംപൊയിൽ ചുരത്തിലും കണിച്ചാർ പഞ്ചായത്തിലെ മേലെ വെള്ളറയിലുമാണ് ഉരുൾ പൊട്ടിയത്. താഴെ വെള്ളറയിൽ അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നെടുപൊയിൽ മാനന്തവാടി റോഡിൽ ഗതാഗതം സ്തംഭിച്ചു. പൂളക്കുറ്റി വെള്ളറയില്ലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. താഴെ വെള്ളറ കോളനിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.വൈകുന്നേരത്തോടു കൂടി കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. 21 മൈൽ, വെള്ളറ, ഏലപീടിക, നെടുംപുറം ചാൽ എന്നിവിടങ്ങളിൽ ചെളിവെള്ളം ഒഴുകി എത്തി.
സെമിനാരിവില്ലക്ക് സമീപം വനത്തിനുള്ളിലും ഉരുള്‍പൊട്ടി. തലശേരി ബാവലി അന്തര്‍ സംസ്ഥാനപാതയിലെ ചുരം റോഡില്‍ 26ാം മൈലില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങി. വെള്ളറയില്‍ ഉരുള്‍പൊട്ടല്‍ കാഞ്ഞിരപുഴയില്‍ ക്രമാതീതമായി വെള്ളംകയറി. പുഴയോരത്തുള്ളവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കിഴക്കൻ മേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിനെയും ഉരുൾപ്പൊട്ടലുകളെയും കരുതിയിരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് നിലവിൽ മഴ സജീവമാകാൻ കാരണം.