നടിയെ ആക്രമിച്ച കേസിൽ സർക്കാർ അഭിഭാഷകരുടെ തുടർച്ചയായ പിന്മാറ്റം എന്തിനു വേണ്ടി ?
സർക്കാർ കേസിന്റെ വിചാരണക്കായി നിയോഗിക്കുന്ന അഭിഭാഷകന് കേസിൽ നിന്നു മതിയായ കാരണം ഇല്ലാതെ പിൻവാങ്ങാൻ അവകാശമില്ലെന്നാണു നിയമ വിദഗദ്ധർ വ്യക്തമാക്കുന്നത്. ‘ ക്യാബ് റാങ്ക് റൂൾ ’ പ്രകാരം യാത്രക്കാരൻ നിർദേശിക്കുന്ന സ്ഥലത്തേക്ക് ടാക്സി വാഹനം ഉപയോഗപ്പെടുത്തി യാത്ര പൂർത്തിയാക്കുന്നതുപോലെ അഭിഭാഷകനെ കേസിൽ ചുമതലപെടുത്തിയാൽ പൂർത്തിയാക്കണമെന്ന് നിഷ്ക്കര്ഷിച്ചിട്ടുണ്ട്
കൊച്ചി | നടിയെ ആക്രമിച്ച കേസിൽ സർക്കാർ രണ്ടാമതു നിയോഗിച്ച പ്രോസിക്യൂട്ടറും രാജിവാക്കിക്കോഴിയുമ്പോൾ കേസിന്റെ ഭാവിയെ സംബന്ധിച്ച് ദുരൂഹതയും ആശങ്കയും ഉയരുകയാണ് നിസാര കാരണങ്ങൾ ആരോപിച്ചു പ്രോസിക്യൂഷൻ രാജി വയ്ക്കുന്നതു കേസിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടോ.കേസ് വച്ചുതാമസിപ്പിക്കാൻ വേണ്ടിയുള്ള ബോധപുർവ്വമുള്ള ഇടപെടേലാണോ എന്നും ആരോപണം ഉയർന്നിരിക്കുകയാണ് .
.കേസിന്റെ വിചാരണ നിർത്തിവയ്പിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യാൻ ഒരു പ്രോസിക്യൂട്ടർ മുൻകൈ എടുക്കുന്ന സംഭവം അത്യപൂർവമാണെന്നാണു നിയമ വിദഗ്ധർ പറയുന്നു . കേസിൽ അനുകൂല വിധി വരില്ല എന്നു കരുതിയാവണം രണ്ടാമത്തെ പ്രോസിക്യൂട്ടറും പിൻവാങ്ങുവാൻ കാരണം എന്നും വിദഗദ്ധർ ചോദിക്കുന്നു .അതോ കേസ് വലിച്ചുനീട്ടി “ഇരക്ക് നീതി” ഉടൻ നീതി ലഭിക്കേണ്ടന്ന ഉദ്ദേശം കൊണ്ടോ ?
നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടർ എസ്. സുരേശൻ കഴിഞ്ഞ നവംബറിൽ കേസിൽ നിന്നു പിൻമാറിയത് ഏറെ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ ആരോപണങ്ങ്ൾ ഉന്നയിച്ചായിരുന്നു ഇയാളുടെ രാജി. പിന്നീട് വിചരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷന് ഹൈകോടതിയെയും സുപ്രിം കോടതിയെയും സമീപിച്ചെങ്കിലും കോടതിമാറ്റാൻ ഇരുകോടതികളും വിസമ്മതിച്ചു തുടർന്നു സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാർ ചുമതലയേറ്റു . അദ്ദേഹവും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു .
2022 ഫെബ്രുവരി16 നകം വിചാരണ പൂർത്തിയാക്കണം എന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രോസിക്യുട്ടർ രാജിവച്ചൊഴിയുന്നതു സർക്കാരിനും തലവേദനയായായിരിക്കുകയാണ് . കേസിന്റെ തുടർ നടപടികൾക്കായി അടിയന്തര സംവിധാനം ഒരുക്കി നൽകണമെന്ന് സ്‌പെഷൽ ജഡ്ജി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണ നിലയിൽ കേസിന്റെ വിചാരണ പുരോഗമിക്കുമ്പോൾ അനുബന്ധമായ എന്തെങ്കിലും പുതിയ സംഭവവികാസങ്ങൾ ഉണ്ടായാൽ വിചാരണ നിർത്തിവച്ചു തുടരന്വേഷണം വേണം എന്നു പരാതി നൽകേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ സമാനമായ മറ്റു കേസുകളിലും ഈസ്ഥിതിതുടരേണ്ടിവരും . ‘വിചാരണ ഘട്ടത്തിലേയ്ക്കു കടന്നപ്പോൾ കേസിന്റെ പൊള്ളത്തരങ്ങൾ അഭിഭാഷകനു വ്യക്തമായിട്ടുണ്ടാകണം, ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഇതാവാം പിൻമാറ്റ കാരണം’ എന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ ഒരാൾ അഭിപ്രായപ്പെടുന്നു.
“വിവാദമായ ഒരു കേസിൽ വിധി പ്രതികൂലമാകുന്നതിനെ പേരും പെരുമായുമുള്ള അഭിഭാഷകർ ഭയപ്പെടുന്നത് സ്വാഭാവികമാണ്. കേസിൽ തോൽവി ഉണ്ടായാൽ പണം വാങ്ങി പ്രോസിക്യൂട്ടർ ഒത്തു കളിച്ചതാണെന്ന ആരോപണം പോലും ഉണ്ടായേക്കാം . പ്രോസിക്യൂട്ടറുടെ കഴിവിനെക്കുറിച്ചു ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം . ഇത്തരം ഒരുസാഹചര്യം ഒഴുവാക്കുന്നതിന്റെ ഭാഗമായാണോ പ്രോസിക്യുട്ടർമാർ കേസ് ഉപേക്ഷിച്ചു പോകാൻ കാരണം ? തോൽവി ഉറപ്പുള്ള കേസിൽ വാദം പറഞ്ഞു കരിയർ കളഞ്ഞുകുളിക്കേണ്ടന്ന ചിന്ത യിൽ നിന്നും പിൻവാങ്ങലുണ്ടാം . “സിആർപിസി സെക്ഷൻ 173(8) പെറ്റിഷൻ നൽകി തുടരന്വേഷണം വേണമെന്ന ആവശ്യവുമായി വന്ന് അതു നടക്കില്ലെന്നു വരുന്നതോടെ കേസ് ഉപേക്ഷിച്ചു പോകുന്നതാണ് നല്ലതെന്നു ചിലർ തീരുമാനിക്കുന്നത് ഇതുകൊണ്ടാവും”.നിയമ വിദഗ്ധർ പറഞ്ഞു
സർക്കാർ കേസിന്റെ വിചാരണക്കായി നിയോഗിക്കുന്ന അഭിഭാഷകന് കേസിൽ നിന്നു മതിയായ കാരണം ഇല്ലാതെ പിൻവാങ്ങാൻ അവകാശമില്ലെന്നാണു നിയമ വിദഗദ്ധർ വ്യക്തമാക്കുന്നത്. ‘ ക്യാബ് റാങ്ക് റൂൾ ’* പ്രകാരം യാത്രക്കാരൻ നിർദേശിക്കുന്ന സ്ഥലത്തേക്ക് ടാക്സി വാഹനം ഉപയോഗപ്പെടുത്തി യാത്ര പൂർത്തിയാക്കുന്നതുപോലെ അഭിഭാഷകനെ കേസിൽ ചുമതലപെടുത്തിയാൽ പൂർത്തിയാക്കണമെന്ന് നിഷ്ക്കര്ഷിച്ചിട്ടുണ്ട്
ഒരു അഭിഭാഷകന്, തന്നോടു നിയമസഹായം തേടി വരുന്ന ഒരാളുടെ ആവശ്യം നിരസിക്കാൻ അവകാശമില്ല.അങ്ങനെ പെരുമാറുന്നത് കക്ഷികളോടുള്ള നീതികേടാനാണ് . ഈ കേസിൽ പ്രോസിക്യൂട്ടർ ഇരക്ക് നീതി ഉറപ്പാക്കാൻ സഹായപരമായ നിലപാട് സ്വീകരിക്കുന്നതിന് പകരം കേസ് പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ് ,ഇത് തെറ്റായ കിഴ്വഴക്കമാണ്. ന്യാധിപന്മാരെ അപമാനം വരുത്തുന്നതുമാണ്. പ്രോസിക്യൂട്ടറുടെ ജോലിയെക്കുറിച്ചു നിയമ സംവിധാനത്തിൽ പറയുന്നത്, ‘മിനിസ്റ്റർ ഓഫ് ജസ്റ്റിസ്’ എന്നാണ്. ഒരു പ്രതിക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കുക എന്ന ഉദ്ദേശത്തിലാകരുത് പ്രോസിക്യൂഷൻ മുന്നോട്ടു പോകേണ്ടത്. സത്യം കണ്ടെത്തുക എന്നതാണ് കോടതിയുടെ ഉത്തരവാദിത്തം. അതിന് കോടതിയെ സഹായിക്കുകയാണ് പ്രോസിക്യൂട്ടറുടെ ദൗത്യം.
“താൻ വാദിക്കുന്ന കേസിൽ തനിക്ക് അനുകൂലമായി മാത്രമേ വിധി ഉണ്ടാകു എന്ന് ആഗ്രഹിക്കപ്പെടുമ്പോൾ മാത്രമാണ് രാജി പോലെയുള്ള കാര്യങ്ങളിലേക്ക് പോകുന്നത് . പ്രോസിക്യൂട്ടർക്ക് എല്ലായ്പ്പോഴും കോടതിയോടും പൊതു സമൂഹത്തോടും, പ്രതി ഭാഗത്തുള്ളവരോടു പോലും ഉത്തരവാദിത്തമുണ്ട്. അതേസമയം തന്നെ വേറെ ന്യായീകരിക്കപ്പെടാവുന്ന കാരണങ്ങൾ ഉണ്ടെങ്കിൽ പ്രോസിക്യൂട്ടർക്കു രാജിവയ്ക്കാൻ അവസരം ഉണ്ട് എന്നാൽ ഇ കേസിൽ എന്ത് പ്രശ്‌നമാണ് പ്രോസിക്യുട്ടറുടെ രാജിയിൽ കലാശിച്ചതെന്ന് വ്യക്തമല്ല . രോഗം , കുടുംബപരമായ പ്രശ്ങ്ങൾ മരണം . ബന്ധുക്കൾ കേസിൽ ഉൾപെട്ടാൽ രാജിവയ്ക്കാം. ഇത്തരത്തിലുള്ള യാതൊരു കാരണങ്ങളൊന്നും പ്രോസിക്ഷ്യന്റെ രാജിയുമായി ബന്ധപെട്ടു ബോധിപ്പിക്കപെട്ടില്ല” മുതിർന്ന അഭിഭാഷകൻ പറഞ്ഞു .
കേസ് നടത്തുക എന്നത് അഭിഭാഷകന്റെ ഉത്തരവാദിത്തമാണ് . ഒരു സാധാരണ അഭിഭാഷകനു മൂന്ന് ഉത്തരവാദിത്തങ്ങളുണ്ട്. കോടതിയോട്, കക്ഷിയോട്, എതിർ കക്ഷിയോടും. ഇതിൽ കൂടുതലാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ജോലി. ഏറ്റെടുത്ത ഉത്തരവാദിത്തം നിർവഹിച്ചിട്ടു വേണം പബ്ലിക് പ്രോസിക്യൂട്ടർകേസ്സുകളിൽ നിന്നും പിൻവാങ്ങാൻ . രാജിവച്ച ഒഴിയുന്നതിൽ ദൂരൂഹതയുണ്ട് .
ദീലീപ്- ബാലചന്ദ്രകുമാർ ബന്ധം ?
കേസ് വിചാരണ പൂർത്തിയാകാൻ അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം മാത്രം അവശേഷിക്കെ നടിയെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ്ആവശ്യപ്പെടുകയാണ് ചെയ്തട്ടുള്ളത് . നടിയുടെ ദൃശ്യം എട്ടാം പ്രതി ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനേതുടന്നാണ് നടപടി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പൊലീസ് വിചാരണ കോടതിയിൽ അപക്ഷയും നൽകി. കഴിഞ്ഞ ദിവസം ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പ്രചരിച്ചത്. ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തൽ. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ ദീലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു .
അതേസമയം ദീലീപ് ബാലചന്ദ്രകുമാറുമായുള്ള സാമ്പത്തിക ഇടപാടും സിനാമാ നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ തർക്കങ്ങൾ തുടർന്നുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് ദീലീപുമായി ബന്ധമായുള്ളവർ പറയുന്നു. “കൗ ബോയ്” സിനിമയുടെ സംവിധാകൻ ബാലചന്ദ്രകുമാർ 2014 മുതൽക്കാണ് ദീലീപുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് . പിന്നീട് ബാലചന്ദ്രകുമാർ എഴുതിയ ‘പിക് പോക്കറ്റ് ” എന്ന തിര കഥ സിനിമയാക്കണമെന്നു ദീലീപിനോട് ആവശ്യപ്പെട്ടിരിന്നു , ദീലീപ് പണം മുടക്കി ദീലീപ് സിനിമ നിർമ്മിക്കുകയും അഭിനയിക്കുകയും വേണം ഇതായിരുന്നു ഇയാളുടെ ആവശ്യം . എന്നാൽ ദീലീപിന് മറ്റു സിനമകളിൽ വലിയ തിരക്കായതിനാൽ തീയതി നൽകാനായില്ല നിലവിൽ ഏറ്റടുത്ത സിനമകൾ തീർത്ത് നൽകിയതിന് ശേഷം പുതിയ സിനാമാ നിർമ്മിക്കാനാകു എന്ന് ദീലീപ് അറിയിച്ചിരുന്നു . 2023 വരെ പുതിയ സിനമക്ക് ഡേറ്റ് നല്കാനാകില്ലെന്നും അറിയിച്ചിരുന്നു ഇതിനിടെ ദിലീപിന്റെ പക്കൽ നിന്നും ഇയാൾ നിരവധി തവണ പണം കടം വാങ്ങിയിരുന്നു.
അതേസമയം ദീലീപ് തന്റെ തിരക്കഥാ സിനിമയാക്കുമെന്നും സിനിമ നിർമ്മാണം ഉടൻ ആരഭിക്കുമെന്നു അവകാശപ്പെട്ട് സിനിമ നിർമാണത്തിൽ പങ്കുകാരാക്കാമെന്നും സിനിമയിൽ വേഷം നൽകാമെന്ന്പറഞ്ഞും വിശ്വസിപ്പിച്ചു നിരവധി പേരിൽ നിന്നും ഇയാൾ പണവാങ്ങിയാതതയാണ് ദീലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത് . നാളുകൾ കഴിഞ്ഞിട്ടും സിനിമ നിർമ്മാണം ആരംഭിക്കാത്തതിനാൽ പണം നൽകിയവർ ദീലീപിനെ വിവരമറിയിക്കുകയുണ്ടായി . തന്റെ പേരിൽ മറ്റുള്ളവരിൽ നിന്നും പണം തട്ടിപ്പ് നടത്തിയത് ചോദ്യചെയ്തതിനെ തുടർന്നാണ് ഇയാൾ ദിലീപുമായി തെറ്റുന്നത് . പിണങ്ങിപ്പിരിഞ്ഞശേഷം ഇയാൾ ദിലീപിനെ ബ്ലാക്‌മെയ്ൽ ചെയ്യന്ന ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്ന് ദീലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു .
പ്രതിപ്പട്ടികയിൽ നിന്നു തന്റെ പേര് ഒഴിവാക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി നടൻ ദിലീപ് പിൻവലിച്ചത് രണ്ടാഴ്ച മുമ്പാണ്. എന്തുകൊണ്ടായിരിക്കണം ഇതെന്നതും നിർണായകമാണ്. രണ്ടു കാരണങ്ങൾ കൊണ്ടാവണം പ്രതി അപേക്ഷ പിൻവലിച്ചത്. അതിൽ ഒന്ന് വിചാരണയിൽ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണ്. രണ്ട് സുപ്രീം കോടതി വിധി പ്രതികൂലമായി വരുമെന്ന ഉറപ്പിലും ആകാം. ഏതു കേസിലും അടിസ്ഥാനപരമായി വേണ്ടതു കുറ്റകൃത്യത്തിന്റെ പ്രേരണ എന്താണ് എന്നതാണ്. എന്തു കാരണത്തിനാണു നടിയെ ഉപദ്രവിച്ചത് എന്നതു പ്രധാന ചോദ്യമാണ്. ഇവിടെ വളരെ ശുഷ്കിച്ച കാരണമാണു പ്രതിക്കെതിരെ പ്രോസിക്യുഷന് ഉന്നയിച്ചിട്ടുള്ളത് എന്നതു പ്രതിഭാഗത്തിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.അതേസമയം തുടച്ചയായുള്ള പ്രോസിക്യുട്ടർമാരുടെ പിന്മാറ്റം ഇരക്ക് ലഭിക്കേണ്ട സ്വാഭിക നീതിക്ക് കാലതാമസം വരുത്തുകയും ചെയ്തട്ടുണ്ട് .ഒപ്പം വാദം കേൾക്കുന്ന ന്യാധിപനു ദുഷ്പേരും വരുത്തിയിരിക്കുകയാണ്.
*Cab Rank Rule
The rule that is to be followed by lawyers in common law jurisdictions for this is the ‘Cab Rank rule’. This rule simply put states that a lawyer cannot deny any person legal assistance who approaches him or her. The logic underlying this rule is that the services of a lawyer should be akin to that of a carriage driver at the head of a queue of taxicabs who is supposed to take the first passenger requesting a ride.
Therefore, just as taxi cabs have to pick up the first customer who approach them, such that the next cab can pick up the next customer and keep the procession going, a lawyer is mandated as an ‘officer of the court’ to defend the client who approaches him for legal assistance. This is done to keep the system intact wherein the access to the court of law is not denied to any person. In India, the “Cab Rank Rule’ finds its mention in Chapter II, Part VI of the Bar Council of India Rules.
The cab rank rule forms a part of the rule of law as every person has a right to be represented by a lawyer in the court of law. This right to be represented is quintessential to the legal system and has taken various forms over the years like the right to free legal aid to people with financial difficulties. In that respect, the court has even gone on to say that the failure of the State to provide legal aid would lead to the vitiation of the trial as it leads to inadequate representation. The only rider to this rule is when the advocate is aware of the individuals’ moral turpitude and guilt in the crime without any real ground of defence…….etc