രണ്ടാം പിണറായി മന്ത്രി സഭയിൽ ആരൊക്കെയുണ്ടാകും ? എംഎം മാണിക്കും ഷൈലജക്കും വീണ്ടും അവസരം? ജലീലിനെ ഒഴുവാക്കിയേക്കും
നിലവിലെ മന്ത്രിസഭയിൽ അംഗങ്ങളായ എം എം മണി, എ സി മൊയ്തീൻ, ടി പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ രണ്ടാം പിണറായി മന്ത്രി സഭയിൽ ഇടം പിടിക്കുമെന്നാണ് അറിയുന്നത് അതേസമയം കെ ടി ജലീലിന് ഇനി അവസരം ലഭിക്കാൻ സാധ്യതയില്ല
തിരുവനന്തപുരം:തെരഞ്ഞെടുപ്പിലെ നിർണായക വിധി എഴുത്തു ആറിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് തിരുവനന്തപുറത്തെത്തി
രാജി സമർപ്പിക്കും അതോടൊപ്പം ഏറ്റവു വലിയ ഒറ്റ കക്ഷി എന്ന നിലക്ക് പുതിയ ഗവർമെന്റ് രൂപകരിക്കാനുള്ള അവകാശ വാദവും ഗവർണർ മുൻപാകെ ഉന്നയിക്കും . കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യ മുന്നണി തുടർഭരണം സാധ്യമാക്കിയത്. തുടർ ഭരണം എന്ന എൽ ഡി എഫ് ന്റെ മുദ്ര വാക്ക്യം യാതാർത്ഥ്യമാക്കിയ കേരളത്തോട് മുഖ്യമന്ത്രി നന്ദി അറിയിച്ചിരുന്നു .ഇടതു പക്ഷത്തിന്റെ തിളക്കമറന്ന വിജയത്തിന് പിന്നാലെ രണ്ടാം പിണറായി സർക്കാർ രൂപീകരിക്കാൻ തിരക്കിട്ട നീക്കം ആരംഭച്ചതായാണ് വിവരം
യുവത്വത്തിനും അനുഭവ സമ്പത്തിനും സ്ത്രീ പ്രാതിനിധ്യത്തിനും തുല്യ പരിഗണന നൽകിയായിരിക്കും രണ്ടാം പിണറായി മന്ത്രി സഭ രൂപീകൃതമാകുക അതേസമയം സാമുദായിക, പ്രാദേശിക പരിഗണനകളൊന്നും നോക്കാതെയാകും ഇത്തവണ മന്ത്രിമാരെ നിശ്ചയിക്കുക എന്നതാണ് സൂചന. സ്ഥാനാർഥി നിർണയത്തിലേത് പോലെ ഭരണതലത്തിലും തലമുറമാറ്റത്തിനാണ് സിപിഎം തയാറെടുക്കുന്നത്. രണ്ടാം പിണറായി സർക്കാരിലെ ക്യാബിനറ്റിൽ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ അവസരം നൽകാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്.നിലവിലെ മന്ത്രിസഭയിൽ അംഗങ്ങളായ എം എം മണി, എ സി മൊയ്തീൻ, ടി പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ രണ്ടാം പിണറായി മന്ത്രി സഭയിൽ ഇടം പിടിക്കുമെന്നാണ് അറിയുന്നത് അതേസമയം കെ ടി ജലീലിന് ഇനി അവസരം ലഭിക്കാൻ സാധ്യതയില്ല.
കഴിഞ്ഞ ക്യാബിനറ്റിൽ രണ്ട് വനിതകളാണുണ്ടായിരുന്നതെങ്കിൽ ഇപ്രാവശ്യം സിപിഎമ്മിൽ നിന്ന് മാത്രം മൂന്ന് വനിതകൾമന്ത്രിമാരായായേക്കും . നിലവിലെ മന്ത്രി കെ കെ ശൈലജയ്ക്കൊപ്പം ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ച തൃശൂർ കോർപറേഷൻ മുൻമേയർ ഡോ. ബിന്ദുവിനെയും ആറന്മുളയിൽ നിന്ന് രണ്ടാം തവണയും സഭയിലെത്തിയ വീണ ജോർജിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കു
യുവനേതാക്കളായ എ എൻ ഷംസീർ, മുഹമ്മദ് റിയാസ്, എം ബി രാജേഷ്, തിരുവനന്തപുരം മുൻ മേയർ വി കെ പ്രശാന്ത് എന്നിവരുടെ പേരുകളും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് അറിയുന്നത് .
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എം വി ഗോവിന്ദൻ, മുൻ എംപിമാരായ കെ എൻ ബാലഗോപാൽ, പി രാാജീവ്, മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ, എന്നിവരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും മാനന്തവാടിയിൽ നിന്ന് മത്സരിക്കുന്ന ഒ ആർ കേളു, ആലപ്പുഴയിൽ നിന്നുള്ള പി പി ചിത്തരഞ്ജൻ, സജി ചെറിയാൻ, നേമത്ത് ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്ത വി ശിവൻകുട്ടി എന്നിവരുടെ പേരുകളും പരിഗണനക്ക് വരാം.ഒരു നിയമസഭാംഗമുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്നാണ് തീരുമാനമെങ്കിൽ 15 മന്ത്രിസ്ഥാനങ്ങൾ വരെ സിപിഎം ഏറ്റെടുക്കാനാണ് സാധ്യത.