ലോക ആരോഗ്യ സംഘടനക്ക് അമേരിക്ക സഹായം പിൻവലിച്ച സാഹചര്യത്തിൽ പങ്കാളിത്ത രാജ്യങ്ങളുമായി കുടിയാലോചി ഭാവിതീരുമാനിക്കും ലോക ആരോഗ്യ സംഘടന

സംഘടന നേരിടുന്ന സാമ്പത്തിക വിടവുകൾ നികത്താനും സംഘടനയുടെ ജോലി തടസ്സമില്ലാതെ തുടർ പ്രവത്തനം ഉറപ്പാക്കാനും പങ്കാളികളുമായി കുടിയാലോചിക്കുമെന്നു ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ (ലോകാരോഗ്യ സംഘടന) ടെഡ്രോസ് അദാനോം

0

ലോക ആരോഗ്യ സംഘടനക്ക് അമേരിക്ക സഹായം പിൻവലിച്ച സാഹചര്യത്തിൽ സ്ഥിഗതികൾ വിലയിരുത്താൻ അംഗരാജ്യങ്ങളുടെ യോഗം ചേരുമെന്നും ലോക ആരോഗ്യ സംഘടയുടെ പ്രവർത്തനത്തിൽ തടമുണ്ടാകാതെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള നടപടി ലോകാരോഗ്യ സംഘടന അവലോകനം ചെയ്യു, ഒപ്പംസംഘടന നേരിടുന്ന സാമ്പത്തിക വിടവുകൾ നികത്താനും സംഘടനയുടെ ജോലി തടസ്സമില്ലാതെ തുടർ പ്രവത്തനം ഉറപ്പാക്കാനും പങ്കാളികളുമായി കുടിയാലോചിക്കുമെന്നു ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ (ലോകാരോഗ്യ സംഘടന) ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു ,

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുത് തടയുന്നതിൽ ലോകാരോഗ്യ സംഘടനപരാജയപെട്ടന്നാരോപിച്ചു ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തലാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിസിച്ചിരുന്നു ചൈനയെ ലോകാരോഗ്യ സംഘടന അതിരുവിട്ടു സഹായിക്കുന്നുവെന്നും വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും അമേരിക്കന്‍ പ്രസിഡ്ന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു.ഇതുമായി ബന്ധപ്പെട്ട സ്ഥിഗതികൾ വിലയിരുത്തുമെന്നു ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു

അമേരിക്ക ഓരോ വർഷവും 400 മില്യൺ മുതൽ 500 മില്യൺ ഡോളർ വരെയാണ് ലോകാരോഗ്യ സംഘടനക്ക നൽകി വന്നിരുന്നത് എന്നാൽ കൊറോണ പൊട്ടി പുറപെട്ടതുമായി ബന്ധപെട്ടു എന്തങ്കിലും ചെയ്യാൻ അവർക്കായിട്ടില്ല അമേരിക്ക ഉൾപ്പെടെയുള്ളവർ നൽകുന്ന തുക ദുർ വിനിയോഗം ചെയ്തു രോഗം ബാധിച്ചു ആയിരകണക്കിന് ആളുകൾ ലോകത്തു മരിച്ചു വീഴുമ്പോഴാണ് ഈ കെടുകാര്യസ്ഥത എന്നും ട്രംപ് ആരോപിച്ചിരുന്നു

You might also like

-